Categories

സഹൃദയ നവമാധ്യമ പുരസ്‌കാരം ഡൂള്‍ ന്യൂസ്.കോമിന്

ദുബായ്: കേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിളി(വായനക്കൂട്ടം)ന്റെ സഹൃദയ നവമാധ്യമപുരസ്‌കാരം 2013  ഡൂള്‍ ന്യൂസ്.കോമിന്. ദുബായ് ദേയ്‌റ കേരള ഭവന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത തിരക്കഥാകൃത്ത് ടി.എ റസാഖ് പുരസ്‌കാരം സമ്മാനിച്ചു. നൗഷാദ് ഇടേക്കാട് ഡൂള്‍ ന്യൂസിന് വേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങി.

Ads By Google

കഴിഞ്ഞ നാല് പതിറ്റാണ്ടായി സലഫി ടൈംസ് ഫ്രീ മീഡിയയുടെയും വായനക്കൂട്ടത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കും കൂട്ടായ്മകള്‍ക്കും നല്‍കുന്നതാണ് സഹൃദയ പുരസ്‌കാരം.

ഇത്തവണത്തെ പുരസ്‌കാരം നവമാധ്യമ പ്രവര്‍ത്തനമേഖലയില്‍ പരിമിതപ്പെടുത്തിയിരുന്നു. ന്യൂസ് പോര്‍ട്ടലുകളില്‍ നിന്നും ബ്ലോഗുഗളില്‍ നിന്നും തിരഞ്ഞെടുത്ത പത്ത് സംരഭകര്‍ക്കാണ് പുരസ്‌കാരം.

ടി.വി വിവേകാനന്ദ് (കണ്‍സല്‍ട്ടിങ് എഡിറ്റര്‍ അല്‍ഖലീജ് ഗ്രൂപ്പ്) ചെയര്‍മാനും നിസാര്‍ സെയ്ദ് (ഏഷ്യാവിഷന്‍, യു.എ.ഇ), എം.സി.എ നാസര്‍ (മീഡിയ വണ്‍, ഹെഡ് ഓഫ് മിഡില്‍ ഈസ്റ്റ്), വി.എം സതീഷ് (വൈസ് പ്രസിഡന്റ്, ഇന്ത്യന്‍ മീഡിയ ഫോറം, യു.എ.ഇ), സമീഹ സെയ്ദലവി (ഗള്‍ഫ് ടൈംസ്, ഖത്തര്‍), ജിഷി സാമുവല്‍ (ഇപത്രം .കോം) എന്നിവരാണ് ജൂറി അംഗങ്ങള്‍.

ആദര ഫലകവും കീര്‍ത്തി പത്രവും പൊന്നാടയുമടങ്ങിയതാണ് പുരസ്‌കാരം. അകാലത്തില്‍ പൊലിഞ്ഞുപോയ കൊച്ചു ബ്ലോഗര്‍ നീസ വെള്ളൂരിന് മരണാനന്തര ബഹുമതിയായി അവാര്‍ഡ് നല്‍കിയിട്ടുണ്ട്.

അവാര്‍ഡ് ദാനത്തോടൊപ്പം കവിയരങ്ങും സംഘടിപ്പിച്ചിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സലഫി ടൈംസ് പത്രാധിപരുമായ കെ.എ ജബ്ബാരിക്ക് യാത്രയയപ്പ് നല്‍കി. പ്രമുഖ മാധ്യമപ്രവര്‍ത്തകരും സാഹിത്യകാരും ചടങ്ങില്‍ പങ്കെടുത്തു.

 ‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന