നവാഗതനായ ഷായിസണ്‍ ഔസേപ്പ് സംവിധാനം ചെയ്യുന്ന  ഡോണ്ട് വറി, ബി ഹാപ്പിയില്‍ ഉര്‍വശി, ടിനിടോം എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു.

നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ബിജു വട്ടപ്പാറ, ജയപാല്‍ ആനന്ദന്‍ എന്നിവരാണ്.

Ads By Google

ശ്രീസൂര്യ ഫിലിംസിന്റെ ബാനറില്‍ ടി. ആര്‍. ശ്രീരാജ്, അലക്‌സ് ഇലംപ്ലശേരില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ അശോകന്‍, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്‌സ്, നന്ദു, ജനാര്‍ദനന്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സോനാനായര്‍, ഗീതാ വിജയന്‍, നിമിഷ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സന്തോഷ വര്‍മ, റാഫി മതിര എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് ആര്‍. ഗൗതം, ജോജി ജോണ്‍സ് ആണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എം. പി. മോഹന്‍, കല- സജിത്ത് മുണ്ടയാട്,

മേക്കപ്പ് – പട്ടണം ഷാ, വസ്ത്രാലങ്കാരം – സുനിത, സ്റ്റില്‍സ് – സജീര്‍, പരസ്യകല- റാസിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ചാക്കോ കാഞ്ഞുപറമ്പില്‍, എഡിറ്റര്‍- രഞ്ജന്‍ ഏബ്രഹാം, പ്രൊഡക്ഷന്‍ മാനേജര്‍- അനൂപ് കൃഷ്ണ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – സുധീര്‍ കുമാര്‍, പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍ – സജിത് കൃഷ്ണ, സദനന്‍, വാര്‍ത്താ പ്രചരണം- എ. എസ്. ദിനേശ്.