എഡിറ്റര്‍
എഡിറ്റര്‍
സച്ചിനെകൊണ്ട് സെഞ്ച്വറി അടിപ്പിക്കില്ല: മഹ്മുദുല്ല റിയാദ്
എഡിറ്റര്‍
Friday 16th March 2012 10:02am

മിര്‍പൂര്‍: സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ നൂറാം സെഞ്ച്വറിയ്ക്കായി ഇന്ത്യയൊന്നാകെ കാത്തിരിക്കുമ്പോഴും ആ സ്വപ്വനസാഫല്യത്തിന് തങ്ങളുടെ ടീം അനുവദിക്കില്ലെന്നാണ് ബംഗ്ലാദേശ് വൈസ് ക്യാപ്റ്റന്‍ മഹ്മൂദുല്ല റിയാദ് പറയുന്നത്. ഇന്ന് നടക്കുന്ന ഏഷ്യാകപ്പ് മത്സരത്തില്‍ ഇന്ത്യയെ നേരിടുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗ്ലാദേശുമായി നടക്കുന്ന മത്സരത്തില്‍  സച്ചിന് സെഞ്ച്വറി അടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ തങ്ങളുടെ ടീം സച്ചിന് അതിനുള്ള അവസരം ഒരുക്കില്ലെന്നാണ് റിയാദ് പറയുന്നത്. ഇന്ത്യ വലിയടീമാണ്. ഇന്ത്യന്‍ ടീമിനെ ഞങ്ങള്‍ അല്പം ഭയത്തോടെ തന്നെയാണ് കാണുന്നത്. എന്നിരുന്നാലും ഞങ്ങള്‍ എല്ലാവരും ആത്മവിശ്വാസത്തിലാണ്.

ഇന്ത്യയ്‌ക്കെതിരെ മികച്ച തുടക്കം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. തങ്ങളുടെ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെയ്ക്കാന്‍ ഓരോരുത്തരും പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സച്ചിന്‍ വലിയതാരം തന്നെയാണ്. അദ്ദേഹം ഞങ്ങള്‍ക്കെതിരെയുള്ള മത്സരത്തില്‍ സെഞ്ച്വറി അടിക്കുമെന്നാണ് എല്ലാവരുടേയും പ്രതീക്ഷ. പക്ഷേ അത് ഞങ്ങളുടെ ടീമിനെ അത്ര നന്നായല്ല ബാധിക്കുക. അതുകൊണ്ട് തന്നെ സച്ചിനെ ഉന്നംവെച്ചുകൊണ്ടായിരിക്കും ഇന്ന് ഞങ്ങള്‍ കളിക്കളത്തിലിറങ്ങുക.

അദ്ദേഹത്തെ അധികസമയം ക്രീസില്‍ നിര്‍ത്താതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും. സച്ചിന്റെ സെഞ്ച്വറിയെ ലോകം കാത്തിരിക്കുന്നുണ്ടാകും. എന്നാല്‍ അത് ഞങ്ങളെ സംബന്ധിച്ച് ക്ഷീണമാണ്. ഇന്ത്യയ്‌ക്കെതിരെ കളിച്ച പല മത്സരങ്ങളിലും തരക്കേടില്ലാത്ത റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതിന്റെ ആത്മവിശ്വാസവും ഉണ്ട്.-റിയാദ് വ്യക്തമാക്കി.

Malayalam news

Kerala news in English

Advertisement