എഡിറ്റര്‍
എഡിറ്റര്‍
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് ബാലകൃഷ്ണപ്പിള്ള
എഡിറ്റര്‍
Friday 3rd January 2014 5:57pm

balakrishnappilla

തിരുവനന്തപുരം: ##ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ സ്ഥാനമാനങ്ങള്‍ ഒന്നും വേണ്ടെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ##ബാലകൃഷ്ണപ്പിള്ള. കെ.ബി ##ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് പരിഗണിക്കാമെന്ന് പറഞ്ഞിട്ട് ഏഴ് മാസമായി. ഇപ്പോഴും അതുതന്നെയാണ് പറയുന്നത്.

യു.ഡി.എഫില്‍ ഇനിയും അപമാനിതരാകാന്‍ തങ്ങളില്ല. യു.ഡി.എഫ് പാര്‍ട്ടിയോട് അനാദരവും വഞ്ചനയും കാണിക്കുകയാണ്. ഈ സര്‍ക്കാര്‍ എത്ര കാലമെന്ന് അറിയില്ല.  ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായതിന് ശേഷം മോശം ഭരണമാണ് കാഴ്ച്ച വച്ചതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ക്കും ദല്‍ഹിയില്‍ യു.പി.എ സര്‍ക്കാരിന്റെ ജനദ്രോഹനടപടികളെയും തങ്ങള്‍ പിന്തുണക്കില്ല. പാചകവാതക വിലവര്‍ധനക്കെതിരെ കേരള കോണ്‍ഗ്രസ്(ബി) ധര്‍ണ്ണ നടത്തുമെന്നും  അംബാനിമാര്‍ക്ക് വേണ്ടിയാണ് കേന്ദ്രം പാചകവാതകവില വര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ വകുപ്പ് തിരിച്ചുതരാത്തത് അധാര്‍മ്മികമാണെന്നും കുഞ്ഞാലിക്കുട്ടിയുടെയോ കെ.എം മാണിയുടെയോ വകുപ്പുകള്‍ ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടി ധൈര്യപ്പെടുമോ എന്നും ബാലകൃഷ്ണപ്പിള്ള ചോദിച്ചു.

അതേസമയം ഉമ്മന്‍ ചാണ്ടി പോയാലും മുന്നണിയുടെ വിജയത്തിന് വേണ്ടി യു.ഡി.എഫില്‍ ഉറച്ച് നില്‍ക്കുമെന്നും പിള്ള പറഞ്ഞു.

Advertisement