എഡിറ്റര്‍
എഡിറ്റര്‍
മസില്‍ പവറുകാട്ടി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിരട്ടേണ്ടന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Friday 1st November 2013 8:45pm

ummen@

തിരുവനന്തപുരം: മസില്‍ പവറുകൊണ്ട് കേരളത്തെ പിടിച്ചടക്കാമെന്ന്് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിചാരിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ ജനങ്ങള്‍ ബാലറ്റിലൂടെ ഇതിന് മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ അഴിമതി കേസിലെ ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യത്തില്‍ നിന്നും പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ജുഡീഷ്യല്‍ അന്വേഷണത്തില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയാണ്.

ആക്ഷേപമുണ്ടെങ്കില്‍ അന്വേഷണ കമ്മീഷന് മുന്നില്‍ തെളിവ് നല്‍കുകയാണ് വേണ്ടത്. കേസില്‍ തെളിവുകളും താന്‍ തന്നെ നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട് എന്ന് തോന്നുന്നു.

മസില്‍ പവറുകൊണ്ട് കേരളത്തെ അമര്‍ത്തിക്കളയാമെന്നാണ് സി പി എം കരുതുന്നത്. ഇത് തെറ്റാണ്. സി പി എം അക്രമത്തില്‍ നിന്നും പിന്മാറണം. സി പി എമ്മിന്റെ അക്രമ സമരങ്ങളെ കേരളത്തിലെ സമാധാനപ്രിയരായ ജനങ്ങള്‍ അനുവദിക്കില്ല.

കായികബലം കൊണ്ട് യു.ഡി.എഫിനെ തകര്‍ക്കാമെന്ന് ഇടതുപക്ഷം കരുതേണ്ടെന്നും ഇതിനെല്ലാം ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തനിക്കെതിരേ കണ്ണൂരിലുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് യു ഡി എഫ് തലസ്ഥാനത്ത് നടത്തിയ പൗരസദസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Advertisement