എഡിറ്റര്‍
എഡിറ്റര്‍
സഖ്യകക്ഷികളുടെ രഹസ്യങ്ങള്‍ ചോര്‍ത്തരുതെന്ന് ഒബാമ
എഡിറ്റര്‍
Saturday 18th January 2014 5:28pm

obama-sad

ന്യൂയോര്‍ക്ക്: സഖ്യകക്ഷികളുടേയും സുഹൃദ് രാജ്യങ്ങളിലെ നേതാക്കളുടേയും രഹസ്യങ്ങള്‍ ചോര്‍ത്തരുതെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍.എസ്.എയോട് നിര്‍ദേശിച്ചു.

മറ്റു രാജ്യങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയ അമേരിക്കന്‍ നടപടി വന്‍ വിവാദമായതോടെയാണ് ഒബാമയുടെ പുതിയ നിര്‍ദേശം.

അമേരിക്ക ഇതുവരെ ചോര്‍ത്തിയ രേഖകളുടെ നിയന്ത്രണം സുരക്ഷാ ഏജന്‍സിയായ എന്‍.എസ്.എയില്‍നിന്ന് മാറ്റാനും അദ്ദേഹം ഉത്തരവിട്ടു. ഫോണ്‍ ചോര്‍ത്തലില്‍ സൂക്ഷ്മത പാലിക്കണമെന്നും സ്വദേശികളുടേയും വിദേശികളുടേയും സ്വകാര്യത ഒരുപോലെ പാലിക്കണമെന്നും ഒബാമ നിര്‍ദേശിച്ചു.

അമേരിക്കന്‍ ജനതയുടേയും സുഹൃദ് രാജ്യങ്ങളുടേയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെയുള്ള സഖ്യ രാഷ്ട്രങ്ങളുടെ നേതാക്കളുടെ ഫോണ്‍ എന്‍.എസ്.എ ചോര്‍ത്തിയതിനെതിരെ അമേരിക്കക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

മാത്രമല്ല, വിവിധ രാജ്യങ്ങളില്‍നിന്നും പ്രതിദിനം ഏകദേശം 200 മില്യന്‍ ടെക്‌സ് മെസേജുകള്‍ അമേരിക്ക ചോര്‍ത്തുന്നതായി എഡ്വേര്‍ഡ് സ്‌നോഡന്‍ വെളിപ്പെടുത്തതായി കഴിഞ്ഞ ദിവസങ്ങളില്‍ ചില ബ്രിട്ടീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ പ്രതിരോധത്തിലായ അമേരിക്ക കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

Advertisement