എഡിറ്റര്‍
എഡിറ്റര്‍
‘അവരെ തൂക്കിലേറ്റണം അല്ലെങ്കില്‍ പച്ചയ്ക്ക് കത്തിക്കണം’; അതായിരുന്നു നിര്‍ഭയയുടെ വാക്കുകള്‍; ഓര്‍മ്മകള്‍ പങ്കുവെച്ച് അന്വേഷണ ഉദ്യോഗസ്ഥ
എഡിറ്റര്‍
Friday 5th May 2017 8:18pm

 

ന്യൂദല്‍ഹി: സാധാരണ ബലാത്സംഗത്തിനിരയാവുന്ന പെണ്‍കുട്ടികളെ പോലെയായിരുന്നില്ല നിര്‍ഭയയെ കാണപ്പെട്ടിരുന്നതെന്ന് കേസന്വേഷിച്ച പൊലീസുദ്യോഗസ്ഥ ഛായാ ശര്‍മ. അന്വേഷണത്തോട് വളരെ പോസിറ്റീവായ സമീപനമാണ് നിര്‍ഭയക്കുണ്ടായതെന്ന് ഛായാ ശര്‍മ്മ പറയുന്നു.


Also read ‘ഇനി അങ്കം കെ.എഫ്.സിയോടും മക്‌ഡൊണാള്‍ഡിനോടും’ ; റെസ്‌റ്റോറന്റ് ശൃംഖല ആരംഭിക്കാന്‍ ഒരുങ്ങി ബാബാ രാംദേവ് 


കേസന്വേഷണത്തില്‍ നിര്‍ണ്ണായകമായ തെളിവുകള്‍ ഹാജരാക്കിയതും പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കത്തക്ക വിധത്തില്‍ കേസ് രൂപപ്പെടുത്തിയതും ഛായാ ശര്‍മ്മയായിരുന്നു. പ്രതികളുടെ വധശിക്ഷ ശരിവെച്ച് കൊണ്ട് കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് ഛായാ ശര്‍മ കേസിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്.

ആശുപത്രി കിടക്കയില്‍ വച്ച് ‘എന്നോട് ഈ ക്രൂരത ചെയ്തവരെ വെറുതെ വിടരുതെന്ന്’ നിര്‍ഭയ പറഞ്ഞിരുന്നെന്ന് ഛായാ ശര്‍മ പറയുന്നു. മരണക്കിടക്കയിലും നിശ്ചയദാര്‍ഢ്യത്തോടെ താനനുഭവിച്ച യാതനകളെ അതിജീവിക്കാന്‍ അവള്‍ ശ്രമിച്ചിരുന്നെന്നും ഛായ പറഞ്ഞു.

പ്രതികള്‍ക്ക് ഇത്തരത്തില്‍ കടുത്ത ശിക്ഷ നല്‍കാനായയതിന് കാരണം നിര്‍ഭയ മാത്രമാണെന്നും അവളുടെ ഉറച്ച വാക്കുകള്‍ കേസന്വേഷണത്തെ സഹായിച്ചിരുന്നെന്നും ഛായാ ശര്‍മ്മ പറഞ്ഞു. സഫ്ദര്‍ജങ് ആശുപത്രിയില്‍ വെച്ച് നിര്‍ഭയ രണ്ട് മജിസ്‌ടേറ്റുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും നല്‍കിയ മൊഴി ഒരു പോലുള്ളതും കൃത്യതയുള്ളതുമായിരുന്നെന്നും ഛായ ഓര്‍ക്കുന്നു. അവരെ തൂക്കിലേറ്റണം അല്ലെങ്കില്‍ പച്ചയ്ക്ക് കത്തിക്കണമെന്ന് അവള്‍ പറഞ്ഞിരുന്നെന്നും ഉദ്യോഗസ്ഥ പറയുന്നു.

‘സാധാരണ ബലാത്സംഗത്തിനിരയാവുന്ന പെണ്‍കുട്ടികളെപ്പോലെ നിശബ്ദയായിരുന്നില്ല അവള്‍. അവളുടെ അന്വേഷണത്തോടുള്ള സമീപനം തികച്ചും പോസിറ്റീവ് ആയിരുന്നു. അവള്‍ പറഞ്ഞ ഒരോ ചെറിയ കാര്യങ്ങളും പൊലീസിനെ അന്വേഷണത്തില്‍ സഹായിച്ചിരുന്നു.’ ഛായാ ശര്‍മ പറയുന്നു.

കേസിലെ പ്രതികളെ പെണ്‍കുട്ടിക്ക് പരിചയമില്ലാതിരുന്നത് കേസില്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ കാര്യമാണെന്നും കേസ് തങ്ങള്‍ ശൂന്യതയില്‍ നിന്നാണ് ആരംഭിച്ചിരുന്നതെന്നും പറഞ്ഞ അവര്‍ ബസിന് ചുവന്ന സീറ്റുകളും മഞ്ഞ കര്‍ട്ടനുകളും ഉണ്ടെന്ന സൂചനയാണ് തങ്ങള്‍ക്ക് ആദ്യം ലഭിച്ചിരുന്നതെന്നും പറഞ്ഞു.

300 ബസ്സുകളില്‍ നിന്നാണ് ആ ബസ് തങ്ങള്‍ കണ്ടെത്തിയതെന്ന് പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥ 100 പേരടങ്ങുന്ന ടീമിന്റെ അധ്വാനത്തിന്റെ ഫലമായിരുന്നു അതെന്നും പറയുന്നു.

Advertisement