Categories

അങ്ങനെ ഓസിന് സുന്ദരിയാവേണ്ട!

ജോലിത്തിരക്കിനിടയിലും കുടുംബ കാര്യങ്ങള്‍ നോക്കുന്നതിനിടയിലും ചര്‍മ്മത്തെ വേണ്ടത്ര ശ്രദ്ധിക്കാന്‍ പലര്‍ക്കും കഴിയില്ല. ചിലപ്പോള്‍ പാര്‍ട്ടിക്കോ മറ്റോ പോകാനൊരുങ്ങുമ്പോഴാണ് ഡ്രസിന് യോജിക്കുന്ന ലിപ്സ്റ്റിക്കും, ഐ ഷാഡോയുമൊന്നുമില്ലെന്ന് തിരിച്ചറിയുക. പിന്നെ കൂട്ടുകാരികളോടോ ബന്ധുക്കളോടോ വാങ്ങി അഡ്ജസ്റ്റ് ചെയ്യും. എന്നാല്‍ ഇനി ആ പരിപാടി തുടരേണ്ട.

മേക്ക് അപ്പ് സാമഗ്രികള്‍ മറ്റുള്ളവരില്‍ നിന്നും വാങ്ങി ഉപയോഗിക്കുന്നതിലൂടെ സ്‌കിന്‍ ഇന്‍ഫെക്ഷനുണ്ടാവുമെന്നാണ് ചര്‍മ്മ രോഗ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ലിപ്സ്റ്റിക്ക്, മസ്‌കാര ബ്രഷുകള്‍, കണ്‍മഷി, എന്നിവയെല്ലാം രോഗാണുക്കള്‍ പകരുന്നതിനിടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മേക്ക് അപ്പ് ബ്രഷുകളും മറ്റും എളുപ്പത്തില്‍ ബാക്ടീരിയകള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് വ്യാപിക്കുന്നതിനിടയാക്കും. ഇങ്ങനെ ഒരു ശരീരത്തില്‍ നിന്നും മറ്റൊരു ശരീരത്തിലേക്കെത്തുന്ന രോഗാണുക്കള്‍ സെന്‍സിറ്റീവായ സ്‌കിന്നുള്ളവരെ എളുപ്പം ബാധിക്കുമെന്ന് സ്‌കിന്‍ സ്‌പെഷലിസ്റ്റ് രശ്മി ഷെട്ടി പറയുന്നു.

ചുണ്ടിനും കണ്ണിനും ഭംഗികൂട്ടാനായി ഉപയോഗിക്കുന്ന വസ്തുക്കള്‍ ഒരു തരത്തിലും പരസ്പരം പങ്കുവയ്ക്കാന്‍ പാടില്ല. ഇത്തരം രോഗാണുബാധ എളുപ്പത്തില്‍ ബാധിക്കുന്ന ശരീര ഭാഗങ്ങളാണിവ. കൂടാതെ ഇതുപോലുള്ള സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വാങ്ങുമ്പോള്‍ കാലാവധി കഴിഞ്ഞതാണോ എന്ന് പരിശോധിക്കണം.

കോസ്മറ്റിക്‌സ് സൂക്ഷിക്കുന്ന സ്ഥലവും വളരെ പ്രാധാന്യമുള്ളതാണ്. കുട്ടികള്‍ക്ക് എടുത്ത് കളിക്കാന്‍ പറ്റുന്ന തരത്തില്‍ വയ്ക്കരുത്. കുട്ടികളുടെ ശരീരത്തിന് ഇത്തരം സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ദോഷം ചെയ്യും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.