കറാച്ചി: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിലേക്ക് തിരിച്ചുവിളിച്ചെന്ന് കരുതി തന്നെ സമ്മര്‍ദ്ദത്തിലാക്കരുതെന്ന് സെലക്ടര്‍മാരോട് പാക് ഓള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീദി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടീമില്‍ ഷാഹിദിനെ ഉള്‍പ്പെടുത്തിയതിന് ശേഷം ചീഫ് സെലക്ടറായ ഇക്ബാല്‍ ഖാസിമിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അഫ്രീദി.

Ads By Google

ടീമില്‍ ഉള്‍പ്പെടാന്‍ താന്‍ അര്‍ഹനാണെന്ന് അഫ്രീദി മികച്ച പ്രകടനത്തിലൂടെ തെളിയിക്കണമെന്നായിരുന്നു ചീഫ് സെലക്ടറായ ഇഖ്ബാല്‍ കാസിം പറഞ്ഞത്. എന്നാല്‍ തന്റെ കാര്യം താന്‍ നോക്കുമെന്നും ആരും തന്നെ സമ്മര്‍ദ്ദത്തിലാക്കരുതെന്നും ഷാഹിദ് തുറന്നടിച്ചു.

തന്റെ ആരാധകര്‍ ഇനിയും കുറേ പ്രതീക്ഷിക്കുന്നുണ്ട്. എത്രനാള്‍ കളിക്കണം, എന്ന് അവസാനിപ്പിക്കണം എന്ന് തീരുമാനിക്കുക താനാണ്.

രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ തനിക്കറിയാമെന്നും അത് ആരും തന്നെ ഓര്‍മിപ്പിക്കേണ്ടെന്നും അഫ്രീദി പറഞ്ഞു. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തെ ഏറെ ആത്മവിശ്വാസത്തോടെയാണ് കാണുന്നത്.  മികച്ച പ്രകടനം  നടത്തുകതന്നെ ചെയ്യും. അഫ്രീദി പറഞ്ഞു.