എഡിറ്റര്‍
എഡിറ്റര്‍
കൊഹ്‌ലിയെ സമ്മര്‍ദ്ദത്തിലാഴ്ത്തരുത്: സച്ചിന്‍
എഡിറ്റര്‍
Thursday 22nd March 2012 2:00pm

മുംബൈ: കരിയറിന്റെ തുടക്കത്തില്‍ തന്നെ വീരാട് കൊഹ്‌ലിയെ സമ്മര്‍ദ്ദത്തിലാക്കരുതെന്ന് സച്ചന്‍ ടെണ്ടുല്‍ക്കര്‍. കോഹ് ലിയുടെ കഴിവിനെ താന്‍ അംഗീകരിക്കുന്നെന്നും സച്ചിന്‍ പറഞ്ഞു.

‘ മികച്ച കളിക്കാരനാണ് കൊഹ്‌ലി. നല്ല പ്രകടനം കാഴ്ചവച്ചിട്ടുമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്നാണ് എനിക്ക് പറയാനുള്ളത്. അദ്ദേഹത്തെ കളിക്കാന്‍ അനുവദിക്കുക’ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

അടുത്തിടെ രണ്ട് കളികളില്‍ കൊഹ് ലിയുടെ പ്രകടനം ഏറെ പ്രശംസപിടിച്ചുപറ്റിയിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ കളിയില്‍ ഓസീസ് മുന്നോട്ടുവെച്ച 321 റണ്‍സ് 37 ഓവറിനുള്ളില്‍ നേടിയെടുക്കാന്‍ ഇന്ത്യയെ സഹായിച്ചത് കൊഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടനമാണ്. 86 ബോളില്‍ 133 റണ്‍സാണ് അന്ന് കൊഹ്‌ലി നേടിയത്. കൂടാതെ 330 എന്ന പാക്കിസ്ഥാന്റെ റണ്‍ പിന്തുടര്‍ന്നപ്പോള്‍ 183 റണ്‍സ് നേടി കൊഹ്‌ലി ഇന്ത്യയുടെ വിജയ നായകനാവുകയും ചെയ്തു.

ഏഷ്യകപ്പില്‍ നിന്നും ഇന്ത്യ പുറത്തായതിനെ തുടര്‍ന്ന് തിരിച്ചെത്തിയ സച്ചിന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. 99 സെഞ്ച്വറിയെന്ന നേട്ടത്തില്‍ നിന്നും 100 സെഞ്ച്വറിയെന്ന നാഴികക്കല്ലിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്നും സച്ചിന്‍ വ്യക്തമാക്കി.

Malayalam News

Kerala News in English

Advertisement