സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വിരമിക്കലാണ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും ചൂടേറിയ ചര്‍ച്ച. സച്ചിന്‍ വിരമിക്കണമെന്നും വിരമിക്കേണ്ടെന്നും പറഞ്ഞ് നിരവധി പ്രമുഖരാണ് ദിനംപ്രതി രംഗത്തെത്തുന്നത്. ഇതില്‍ അവസാനത്തെയാളാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ബ്രയാന്‍ ലാറ.

Ads By Google

Subscribe Us:

ക്രിക്കറ്റ് ലോകത്തെ അതികായരില്‍ പലരും സച്ചിന്‍ വിരമിക്കേണ്ട കാലം കഴിഞ്ഞെന്ന് പറയുമ്പോള്‍ സച്ചിന് അനുകൂലമായാണ് ലാറയുടെ കമന്റ്. ഇന്നലെ കൊളംബോയില്‍ നടന്ന ഐ.സി.സി അവാര്‍ഡ് ദാനച്ചടങ്ങിലാണ് ലാറ സച്ചിന് അനുകൂലമായി പറഞ്ഞത്.

എപ്പോഴാണ് വിരമിക്കേണ്ടതെന്ന് സച്ചിന് അറിയാമെന്നും അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് മാത്രമല്ല, ലോക ക്രിക്കറ്റിന് തന്നെ വലിയ മുതല്‍ക്കൂട്ടാണെന്നുമാണ് ലാറ പറഞ്ഞത്.

അദ്ദേഹം കളിക്കുന്ന കാലത്തോളം കളിക്കട്ടേയെന്നും ഇതിനായി ആരും സച്ചിനെ നിര്‍ബന്ധിക്കേണ്ടെന്നും ലാറ പറഞ്ഞു.