Categories

‘സച്ചിനെ വാഴ്ത്തരുത്, അയാള്‍ ഇന്ത്യനാണ്’ പാക്ക് മാധ്യമങ്ങള്‍ക്ക് താലിബാന്റെ താക്കീത്

sachin-change1

ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പ്രകീര്‍ത്തിക്കുന്ന പാക് മാദ്ധ്യമങ്ങക്കെതിരെ താക്കീതുമായി താലിബാന്‍.

അജ്ഞാത കേന്ദ്രത്തില്‍ നിന്ന് എടുത്ത് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് ഒരു ഉന്നത താലിബാന്‍ നേതാവ് പാക് മാദ്ധ്യമങ്ങള്‍ക്ക് നേരെ തിരിഞ്ഞത്. സച്ചിനെ സച്ചിനെ വാഴ്ത്തുന്ന പാക് മാദ്ധ്യമങ്ങളുടെ നടപടി നാണംകെട്ടതും അപലപനീയവുമാണെന്നും സന്ദേശത്തില്‍ പറയുന്നു.

‘കഴിഞ്ഞ മുന്നാഴ്ചയായി പാക്ക് ന്യൂസ് ചാനലുകളും പത്രങ്ങളും ഞങ്ങള്‍ വീക്ഷിച്ച് വരികയാണ്. വിരമിക്കല്‍ വേളയില്‍ സച്ചിനെ പാക്ക് മാദ്ധ്യമങ്ങള്‍ എങ്ങിനെയാണ് പുകഴ്ത്തുന്നതെന്ന് ശരിക്ക് മനസ്സിലാക്കിയിട്ടുണ്ട്.

ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെ ഇത്തരത്തില്‍ പാക്ക്് മാധ്യമങ്ങള്‍ പുകഴ്ത്തുന്നത് കാണേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതേ മാദ്ധ്യമങ്ങള്‍ തന്നെയാണ് പാക് ക്രിക്കറ്റ് ടീമിനെയും ക്യാപ്റ്റന്‍ മിസ്ബഉല്‍ഹക്കിനെയും രൂക്ഷമായി വിമര്‍ശിക്കുന്നതെന്ന് സങ്കടപ്പെടുത്തുന്നു.

പാക്ക് മാദ്ധ്യമങ്ങളുടെ ഈ രീതി ശരിയല്ല. ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു’. സന്ദേശത്തില്‍ താലിബാന്‍ കമാന്‍ഡര്‍ പറയുന്നു.

അടുത്തിടെയാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. സച്ചിന്റെ വിരമിക്കലിന് വലിയ വാര്‍ത്താ പ്രാധാന്യമാണ് പാക്ക് മാദ്ധ്യമങ്ങള്‍ നല്‍കിയത്. പാക് പത്രങ്ങളുടെയും ചാനലുകളുയും ഈ നടപടിക്കെതിരെയാണ് താലിബാന്‍ സന്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

എ.കെ.47 തോക്കുമായി നില്‍ക്കുന്ന രണ്ട് അനുചരന്മാര്‍ക്കിടയില്‍ നിന്നാണ് താലിബാന്‍ നേതാവ് സന്ദേശം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ച് ഫെയ്‌സബുക്കില്‍ ഇതിനകം വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്  ഈ വീഡിയോ ക്ലിപ്പിന്.