എഡിറ്റര്‍
എഡിറ്റര്‍
സുരക്ഷയുടെ ആവശ്യമില്ല: ജസ്റ്റിസ് സച്ചാര്‍
എഡിറ്റര്‍
Wednesday 23rd January 2013 12:05am

ന്യൂദല്‍ഹി: രാജ്യത്തെ മുസ്‌ലീം പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാറിനെ വധിക്കാന്‍ ഗൂഢാലോചനയുണ്ടെന്ന വാര്‍ത്തയ്ക്ക് പിന്നാലെ തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന വാദവുമായി ജസ്റ്റിസ് സച്ചാര്‍ രംഗത്ത്.

Ads By Google

തനിക്കാരും ആരും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ല. അതിന്റെ ആവശ്യവുമില്ലെന്നും ജസ്റ്റിസ് സച്ചാര്‍ പറഞ്ഞു. തനിക്ക് നേരിട്ട് ഭീഷണിയൊന്നുമില്ല. എന്നാല്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങളുടെ മേല്‍ ഭീഷണിയുള്ളത് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ എക്‌സ്പ്രസാണ് സച്ചാറിനെ വധിക്കാന്‍ പദ്ധതിയുള്ളതായി വാര്‍ത്ത പുറത്തുവിട്ടിരുന്നത്. മുസ്‌ലീങ്ങളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠനം നടത്തി കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സച്ചാറിനെതിരെ ഗൂഢാലോചന നടന്നത്.

സംഝോദ എക്‌സ്പ്രസ് കേസില്‍ പിടിയിലായ രാജേന്ദര്‍ ചൗധരിയെ എന്‍.ഐ.എ ചോദ്യം ചെയ്തപ്പോഴായിരുന്നു സച്ചാറിനെ വധിക്കാന്‍ പദ്ധതിയിട്ടതായി വിവരം ലഭിച്ചത്.

Advertisement