എഡിറ്റര്‍
എഡിറ്റര്‍
നിയമം നടപ്പിലാക്കുന്നത് കാരുണ്യമില്ലായ്മയല്ല; റോഹിങ്ക്യകളെ നാടുകടത്തുന്നതിനെ ഐക്യരാഷ്ട്ര സഭയില്‍ ന്യായീകരിച്ച് കേന്ദ്രം
എഡിറ്റര്‍
Tuesday 12th September 2017 8:04pm


ന്യൂദല്‍ഹി: റോഹിങ്ക്യകളെ ഇന്ത്യയില്‍ നിന്നും നാടുകടത്താനുള്ള തീരുമാനത്തെ ഐക്യരാഷ്ട്രസഭയില്‍ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍. നിയമം നടപ്പിലാക്കുന്നത് കാരുണ്യമില്ലായ്മയായി കാണരുതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ സ്ഥാനപതി സയ്യിദ് അക്ബറുദ്ദീന്‍. രാജ്യത്തിന് ഭീഷണിയായേക്കാവുന്ന അനധികൃത കുടിയേറ്റക്കാര്‍ തലവേദനയാണെന്നും ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു.

റോഹിങ്ക്യരെ തിരിച്ചയക്കാനുള്ള ഇന്ത്യയുടെ നിലപാടിനെ യു.എന്‍ ഹൈകമ്മീഷണര്‍ സയ്യ്ദ് റാദ് ഹുസൈന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ‘മ്യാന്‍മറില്‍ സംഘര്‍ഷം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അഭയാര്‍ത്ഥി കണ്‍വെന്‍ഷന്‍ കരാറില്‍ ഒപ്പുവയ്ക്കാത്തതിനാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ഇന്ത്യയ്ക്ക് ബാധകല്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. എന്നാല്‍ നിയമമല്ല മാനുഷിക പരിഗണനയാണ് ബാധകമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Read more:  ‘ഇങ്ങനെയാണ് സംഘപരിവാര്‍ നക്‌സലുകളെ കൊണ്ട് ഗൗരിയെ ‘കൊല്ലിച്ചത്” ഒരു മുന്‍ നക്‌സല്‍ നേതാവിന്റെ കുറിപ്പ്


യു.എന്‍ ഹൈക്കമ്മീഷണറുടെ വിമര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്.

ഐക്യരാഷ്ട്ര സഭയ്ക്കും മറ്റ് അന്താരാഷ്ട്ര സംഘടനകള്‍ക്കും ഇന്ത്യയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ അറിയില്ലെന്ന് കേന്ദ്ര അഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏറ്റവും മനുഷ്യത്വ നിലപാടുള്ള രാജ്യമാണ് ഇന്ത്യ. അതു കൊണ്ടാണ് റോഹിങ്ക്യര്‍ ഇപ്പോഴും ഇവിടെ തുടരാന്‍ കാരണമെന്നും റിജിജു പറഞ്ഞിരുന്നു.

റോഹിങ്ക്യരെ തെരഞ്ഞ് കണ്ടെത്താന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക സേനയെ നിയോഗിച്ചിട്ടുണ്ടെന്ന് സെപ്റ്റംബര്‍ 5ന് റിജിജു പറഞ്ഞിരുന്നു. ജമ്മുകശ്മീര്‍, ഹരിയാന, യു.പി, തെലങ്കാന, രാജസ്ഥാന്‍, ദല്‍ഹി എന്നിവിടങ്ങളിലായി 40,000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണുള്ളത്.

Advertisement