Categories

ആം ആദ്മി പാര്‍ട്ടിയെ തമാശയായി കാണേണ്ട: ജയറാം രമേശ്

jayaram-ramesh

ന്യൂദല്‍ഹി: ##ആം ആദ്മി പാര്‍ട്ടിയെ തമാശയായി കാണേണ്ടെന്ന് കേന്ദ്ര മന്ത്രി ജയറാം രമേശിന്റെ മുന്നറിയിപ്പ്. നവാഗതരെ പുച്ഛിക്കരുതെന്നും അവര്‍ക്ക് പല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയെ അവഗണിക്കാനാവില്ല. കാരണം അവര്‍ പറയുന്ന കാര്യങ്ങള്‍ വളരെ ഗൗരവമേറിയ വിഷയങ്ങളാണ്. അഴിമതിക്കും സ്വാര്‍ത്ഥ രാഷ്ട്രീയത്തിനുമെതിരായാണ് അവര്‍ ശബ്ദമുയര്‍ത്തുന്നത്.

ഇന്ന് കോണ്‍ഗ്രസ് ആം ആദ്മിയെ കുറിച്ച് ചിന്തിക്കുന്നു. എന്നാല്‍ ആം ആദ്മിയെ കുറിച്ച് ആലോചിച്ച് ഉറക്കം നഷ്ടപ്പെട്ടത് ബി.ജെ.പിക്കാണ്. തങ്ങളും ആം ആദ്മി പാര്‍ട്ടിയാണെന്നാണ് പ്രകാശ് കാരാട്ട് പറയുന്നത്.

എല്ലാ പാര്‍ട്ടിക്കാരും ആം ആദ്മിയെ കുറിച്ചാണ് പറയുന്നത്. ഓരോ സംസ്ഥാനത്തും ആം ആദമി പാര്‍ട്ടി വ്യത്യസ്ത അവതാരങ്ങളിലാണുള്ളത്. ജയറാം രമേശ് പറഞ്ഞു.

രണ്ട് ദിവസം മുമ്പ് ആം ആദ്മി പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പരാമര്‍ശം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയറാം രമേശ് എ.എ.പിയെ പിന്തുണച്ചെത്തിയിരിക്കുന്നത്.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആം ആദ്മിയെ കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും നിരവധി പാര്‍ട്ടികള്‍ വന്ന് പോകുന്നത് പോലെ എ.എ.പിയും ഉടന്‍ തന്നെ അപ്രത്യക്ഷമാകുമെന്നുമായിരുന്നു മനീഷ് തിവാരിയുടെ പ്രസ്താവന.