എഡിറ്റര്‍
എഡിറ്റര്‍
ആവശ്യങ്ങള്‍ പറഞ്ഞ് യോഗി ആദിത്യനാഥിനെ ബുദ്ധിമുട്ടിക്കരുത്: എം.പിമാരോട് മോദി
എഡിറ്റര്‍
Friday 24th March 2017 9:40am

ന്യൂദല്‍ഹി: ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം തുടങ്ങിയ ആവശ്യങ്ങള്‍ പറഞ്ഞ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബുദ്ധിമുട്ടിക്കരുതെന്ന് എം.പിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം.

ദല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ എം.പിമാര്‍ക്കു നല്‍കിയ വിരുന്നിലാണ് മോദി എം.പിമാരോട് ഇക്കാര്യം പറഞ്ഞത്.

വികസന പ്രവര്‍ത്തനങ്ങളില്‍ വിവേചനം പാടില്ലെന്നും തെരഞ്ഞെടുപ്പു ഫലവും ബി.ജെ.പിക്കുള്ള പിന്തുണയുമൊന്നും ഇക്കാര്യത്തില്‍ വിവേചനത്തിനു കാരണമാകരുതെന്നും അദ്ദേഹം പറഞ്ഞു. ‘ പാര്‍ട്ടി തോറ്റ മേഖലയിലാണ് നമ്മള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്.’ മോദി പറഞ്ഞു.


Must Read: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-സി.പി.ഐ.എം- ശിവസേന സഖ്യം; ബി.ജെ.പിക്കെതിരായ സഖ്യം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തു


പ്രതിപക്ഷ എം.എല്‍.എമാര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങള്‍ക്കും തുല്യമായി ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എം.പിമാര്‍ക്കൊപ്പം രണ്ടു മണിക്കൂറോളം സമയം ചിലവഴിച്ച മോദി ‘ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ചെയ്യരുതാത്ത കാര്യങ്ങളെക്കുറിച്ചും’ ഒരു ലിസ്റ്റ് തന്നെ എം.പിമാര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുകയുണ്ടായി.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മികച്ച വിജയത്തിനായി പ്രവര്‍ത്തിച്ച എം.പിമാര്‍ക്ക് നന്ദി പറഞ്ഞ മോദി, ആദിത്യനാഥിനെയോ മറ്റ് മന്ത്രിമാരെയോ ആവശ്യങ്ങള്‍ക്കായി സമീപിക്കരുതെന്നും പറഞ്ഞു.

ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അനന്ത്കുമാര്‍ തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുത്തു.

Advertisement