തിരുവന്തപുരം: തന്റെ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാറിനെ ബാലകൃഷ്ണപിള്ള വിളിച്ചതായി അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടമലയാര്‍ കേസില്‍ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍ ബാലകൃണപിള്ള ചട്ടവിരുദ്ധമായി ഫോണ്‍ ഉപയോഗിക്കുകയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ഫോണ്‍ ചെയ്തതായും ആരോപണമുയര്‍ന്ന് സാഹചര്യത്തിലാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

9847173177 എന്ന് നമ്പറിലേക്ക് പിള്ള ഫോണ്‍ വിളിച്ചതായാണ് ആരോപണം. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി സെക്രട്ടറിയുടേതാണ് ഈ നമ്പര്‍. ആശുപത്രിയില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണപിളള തന്നെ വിളിച്ചെന്ന പ്രതിപക്ഷ ആരോപണം നേരത്തെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിഷേധിച്ചിരുന്നു.