എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണക്കടത്തുമായി ബന്ധമില്ല: മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍
എഡിറ്റര്‍
Monday 25th November 2013 9:57pm

malabar-gold-ap-ahammed

കോഴിക്കോട് : തങ്ങള്‍ പെര്‍ഫെക്റ്റ് ആണെന്നും സ്വര്‍ണ കള്ളക്കടത്തുകാരുമായി യാതൊരു ബന്ധമില്ലെന്നും മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം. പി അഹമ്മദ്. മലബാര്‍ ഗോള്‍ഡ് സ്വര്‍ണ കള്ളക്കടത്തുകാരില്‍ നി്ന്നും സ്വര്‍ണം വാങ്ങിയിട്ടില്ലെന്നും കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.

”കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി ഷഹബാസുമായി ഒരു ബന്ധവും ഇല്ല. സ്ഥാപനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) സംഘം പരിശോധന നടത്തിയെന്നത് ശരിയാണ്. അന്വേഷണവുമായി സഹകരിക്കും.

ഷഹബാസ് കുറ്റവാളിയാണ് . രക്ഷപ്പെടാന്‍ അയാള്‍ എന്തു മൊഴിയും കൊടുക്കും. കള്ളക്കടത്ത് സ്വര്‍ണമോ മോഷണ സ്വര്‍ണമോ വാങ്ങരുതെന്ന് എല്ലാ ശാഖകളിലും നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഒരു ഗ്രാം സ്വര്‍ണ്ണം പോലും കള്ളക്കടത്തുകാരില്‍ നിന്ന് വാങ്ങിയിട്ടില്ല.

ധാരാളം പേര്‍ ഉള്‍പ്പെട്ട കൂട്ടായ്മയാണ് മലബാര്‍ ഗോള്‍ഡ്”. 20 വര്‍ഷമായി സത്യസന്ധമായി വ്യാപാരം ചെയ്യുന്ന ഞങ്ങള്‍ പെര്‍ഫെക്റ്റ് ആണെന്നും അഹമ്മദ് പറഞ്ഞു.

Advertisement