എഡിറ്റര്‍
എഡിറ്റര്‍
ഞാന്‍ മുസ്‌ലിമാണ് പക്ഷേ, തീവ്രവാദിയല്ലെന്ന് പറയിപ്പിക്കരുതെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Thursday 27th September 2012 5:42pm

ന്യൂദല്‍ഹി:  നിരപരാധികളായ ജനങ്ങളെ മതം നോക്കി തീവ്രവാദികളാക്കി ചിത്രീകരിക്കരുതെന്ന് സുപ്രീംകോടതി. ന്യൂനപക്ഷ വിഭാഗമാണെന്ന് കരുതി അവര്‍ക്കെതിരെ വികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രചരണങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ഗുജറാത്ത് പോലീസിനോട് പറഞ്ഞു.

ഷാരൂഖ് ഖാന്‍ സിനിമയില്‍ പറയുന്നപോലെ ‘മൈ നെയിം ഈസ് ഖാന്‍ ആന്റ് ഐ ആം നോട്ട് എ ടെററിസ്റ്റ്’ , ഈ മനോഭാവത്തിലാണ് ഇന്നത്തെ മുസ്‌ലീം ജനതയെന്നും അവര്‍ അത്തരത്തില്‍ വേട്ടയാടപ്പെടരുതെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ധാട്ടു, കെ.സി. പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു.

Ads By Google

1994 ലെ ജഗത്‌നാഥ്പുരി രഥയാത്രക്കിടെ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കേസിന്റെ വിചാരണയ്ക്കിടെയാണ് കോടതിയുടെ പരാമര്‍ശം. ടാഡ നിയമപ്രകാരമായിരുന്നു പ്രതികളെ ശിക്ഷച്ചിരുന്നത്.  കേസില്‍ 11 പേരായിരുന്നു അറസ്റ്റിലായത്. ഗുജറാത്ത് േൈഹക്കാടതി പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ശിക്ഷ റദ്ദാക്കി കിട്ടാന്‍ പ്രതികളും കൂടിയ ശിക്ഷയ്ക്കായി ഗുജറാത്ത് ഗവണ്‍മെന്റും സുപ്രീകോടതിയെ സമീപിച്ചിരുന്നു.

നിരപരാധികളായ ന്യൂനപക്ഷ വിഭാഗങ്ങള്‍ സമൂഹത്തില്‍ വേട്ടയാടപ്പെടുന്നുണ്ടെന്നും തീവ്രവാദം എന്ന രീതി മുസ്‌ലീം സമുദായത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും കോടതി വിലയിരുത്തി.

ഇന്നത്തെ സമൂഹത്തില്‍ ഏതൊരു രീതിയിലുള്ള തീവ്രവാദസ്വഭാവമുള്ള പ്രവര്‍ത്തനം നടന്നാലും ആദ്യം വേട്ടയാടപ്പെടുന്നത് മുസ്‌ലീം വിഭാഗമാണ്. മുസ്‌ലീം ആണെന്ന പേരില്‍ മാത്രം അവരെ തീവ്രവാദകളായി മുദ്രകുത്തുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ല. അത്തരത്തില്‍ ഒന്നും നടക്കുന്നില്ലെന്ന് ബോധ്യപ്പെടുത്തേണ്ടത് പോലീസാണ്. തീവ്രവാദം  ആരോപിക്കപ്പെടുന്നവരുടെ നിരപരാധിത്വം തെളിയിക്കാന്‍ പോലീസിന് കഴിയണം  രാജ്യത്തെ പരമോന്നത കോടതി വ്യക്തമാക്കി.

തീവ്രവാദം എന്നത് ഇപ്പോള്‍ സമൂഹത്തിന് തന്നെ ഭീഷണിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. തീവ്രവാദ പ്രവര്‍ത്തനത്തെ സമൂഹത്തില്‍ നിന്നും ഇല്ലാതാക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന നടപടി പ്രശംസയര്‍ഹിക്കുന്നതാണെന്നും  കോടതി പറഞ്ഞു.

Advertisement