എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്റെ വിരമിക്കലിന് ആരും സമ്മര്‍ദ്ദം ചെലുത്തേണ്ട : ഗ്ലെന്‍ മഗ്രാത്ത്
എഡിറ്റര്‍
Wednesday 5th September 2012 3:58pm

ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും എപ്പോള്‍ വിരമിക്കണമെന്ന് തീരുമാനിക്കേണ്ടത് സച്ചിനാണെന്ന് ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ഗ്രെയ്ന്‍ മഗ്രാത്ത്.

സച്ചിന്റെ വിരമിക്കലിനെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടെന്നും അതിനായി ആരും സമ്മര്‍ദ്ദം ചെലുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സച്ചിന്റെ ബാറ്റിങ് താന്‍ ശ്രദ്ധിക്കാറുണ്ടെന്നും മികച്ച രീതിയിലാണ് അദ്ദേഹം കളിക്കുന്നതെന്നും ക്രിക്കറ്റില്‍ ഇനിയും സച്ചിന് പലതും ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ സച്ചിനും മഗ്രാത്തും ഏറ്റുമുട്ടിയപ്പോള്‍ ഒമ്പത് ടെസ്റ്റുകളില്‍ ആറുതവണയും ഇരുപത്തിമൂന്ന് ഏകദിനങ്ങളില്‍ ഏഴു തവണയും മഗ്രാത്ത് സച്ചിനെ പരാജയപ്പെടുത്തിയിട്ടുണ്ട്.

Advertisement