എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ അപേക്ഷകള്‍ നിരസിക്കരുത്: രജിസ്‌ട്രേഷന്‍ ഐ.ജി
എഡിറ്റര്‍
Friday 22nd November 2013 10:37am

western ghats

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ പുതിയ രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ നിരസിക്കരുതെന്ന് നിര്‍ദേശം. രജിസ്‌ട്രേഷന്‍ ഐ.ജിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അപേക്ഷ നിരസിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പശ്ചിമഘട്ട സംരക്ഷിത മേഖലയില്‍പ്പെടുന്ന സ്ഥലങ്ങളില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ രജിസ്‌ട്രേഷന്‍ നിരസിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.

നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുസംബന്ധിച്ച പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ.ജി പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം റെഡ് കാറ്റഗറിയിലുള്ള പുതിയ വ്യവസായങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും നിര്‍ദേശിക്കുന്നുണ്ട്.

Advertisement