എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ രാജ്യാന്തര നേതാവാണ്, എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത്: നരേന്ദ്രമോഡി
എഡിറ്റര്‍
Monday 17th September 2012 4:38pm

അഹമ്മദാബാദ്: തന്നെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുമായി താരതമ്യം ചെയ്യരുതെന്ന് ബി.ജെ.പി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി. രാഹുല്‍ ഒരു അന്താരാഷ്ട്ര നേതാവാണെന്നും മോഡിയുടെ കമന്റ്.

‘എന്നെ രാഹുല്‍ ഗാന്ധിയുമായി താരതമ്യം ചെയ്യരുത്. അദ്ദേഹം ഒരു അന്താരാഷ്ട്ര നേതാവാണ്. ഇന്ത്യയിലും ഇറ്റലിയിലും ഒരു പോലെ പ്രാധിനിത്യമുള്ള നേതാവാണ് അദ്ദേഹം.’ മോഡി പറയുന്നു.

Ads By Google

സോണിയാ ഗാന്ധിയുടെ ഇറ്റലിയിലെ വേരുകളെയാണ് മോഡി തന്റെ പുതിയ പ്രസ്താവനയിലൂടെ ആക്ഷേപിച്ചിരിക്കുന്നത്.

താന്‍ ഗുജറാത്തിന്റെ യഥാര്‍ത്ഥ നേതാവാണ്. ഇതില്‍ താന്‍ അഭിമാനിക്കുന്നു. പക്ഷേ, രാഹുല്‍ ഒരു ദേശീയ നേതാവല്ല, അന്തര്‍ദേശീയ നേതാവാണ്. അദ്ദേഹത്തിന് ഇന്ത്യയില്‍ മാത്രമല്ല, ഇറ്റലിയിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. മോഡി പറഞ്ഞു.

അടുത്ത കാലത്തായി രാഹുല്‍ ഗാന്ധിയെയും നരേന്ദ്ര മോഡിയെയും പല വിഷയങ്ങളിലും താരതമ്യം ചെയ്യാറുണ്ട്. അടുത്ത പ്രധാന മന്ത്രിയെന്ന് കോണ്‍ഗ്രസില്‍ ഏറ്റവും കൊട്ടിഘോഷിക്കപ്പെടുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നതാകട്ടെ നരേന്ദ്ര മോഡിയെയും.

അടുത്ത പ്രധാനമന്ത്രി മത്സരം രാഹുലും മോഡിയും തമ്മിലായിരുക്കുമോയെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വാക്താവ് റഷീദ് അല്‍വിയോട് ചോദിച്ചപ്പോള്‍ രാഹുല്‍ ഒരു ദേശീയ നേതാവാണെന്നും എന്നാല്‍ മോഡി പ്രാദേശിക നേതാവ് മാത്രമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനുള്ള മോഡിയുടെ മറുപടി കൂടിയാണ് പുതിയ പ്രസ്താവന.

Advertisement