Categories

അമിത ആത്മവിശ്വാസം വേണ്ടെന്ന് ബി.ജെ.പിക്ക് അഡ്വാനിയുടെ താക്കീത്

l.k-adwani

ന്യൂദല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തെസംബന്ധിച്ച് അമിത ആത്മവിശ്വാസം വേണ്ടെന്ന് ബി.ജെ.പിക്ക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയുടെ താക്കീത്.

അമിത ആത്മവിശ്വാസമാണ് 2004ലെ ബി.ജെ.പിയുടെ തോല്‍വിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ദേശീയ കൗണ്‍സിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിങ്ങള്‍ വോട്ടിന് വേണ്ടി മാത്രം ഉപയോഗിക്കപ്പെടുകയാണെന്നും ആരും അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ പാര്‍ട്ടി മനുഷ്യവര്‍ഗത്തിന്റെ സമന്വയത്തിലാണ് വിശ്വസിക്കുന്നത്. ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ പേരില്‍ തങ്ങള്‍ വിവേചനം ചെയ്യില്ല.

ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും കുറിച്ച് പറയുന്നവര്‍ക്ക് അവരുടെ വോട്ടാണ് വേണ്ടത്. എന്നാല്‍ ഞങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ബി.ജെ.പി പ്രസിഡണ്ട് രാജ്‌നാഥ് സിംഗിനെ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.