വാഷിംഗ്ടണ്‍: പാകിസ്താനെതിരെ രൂക്ഷവിമര്‍ശനവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരരെ സംരക്ഷിക്കുന്ന നിലപാടാണ് പാകിസ്താന്‍ സ്വീകരിക്കുന്നതെന്നും ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ അഫ്ഗാന്‍ നയം പ്രഖ്യാപിക്കുന്നതിനിടെയാണ് ട്രംപ് പാകിസ്താനെതിരെ വിമര്‍ശനവും മുന്നറിയിപ്പുമായി രംഗത്ത് വന്നത്.


Dont Miss: ‘ജനരക്ഷയെക്കുറിച്ച് പിന്നെ, ആദ്യം കോഴ ചര്‍ച്ച ചെയ്യൂ’; ജനരക്ഷായാത്രയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച ബി.ജെ.പി നേതൃയോഗത്തില്‍ ബഹളംവെച്ച് പ്രവര്‍ത്തകര്‍


‘ഭീകരരെ സുരക്ഷിതമായി സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് പാകിസ്താന്റെത്. ഭീകരര്‍ക്ക് താവളമൊരുക്കുകയാണവര്‍. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ ഇത്തരം നടപടികളോട് ആമേരിക്ക പ്രതികരിക്കും.’ ട്രംപ് പറഞ്ഞു.

അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് പാകിസ്താനുമായി സൈനിക സഹകരണം സാധ്യമല്ലെന്നും കൂട്ടിച്ചേര്‍ത്തു. ക്ഷമയ്ക്ക് പരിധികളുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അഫ്ഗാനിലെ സൈനിക വിന്യാസം വര്‍ധിപ്പിക്കുമെന്നും നയം വ്യക്തമാക്കുന്നതിനിടെ ട്രംപ് പറഞ്ഞു.