എഡിറ്റര്‍
എഡിറ്റര്‍
ട്രംപ് വാര്‍ഷിക വരുമാനമായ നാലു ലക്ഷം ഡോളര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നു
എഡിറ്റര്‍
Tuesday 14th March 2017 12:52pm

 

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രസിഡന്റെന്ന നിലയില്‍ ലഭിക്കുന്ന നാലു ലക്ഷം ഡോളര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്യാനൊരുങ്ങുന്നു. പ്രസിഡന്റിന്റെ വക്താവായ സീന്‍ സ്‌പൈസറാണ് ട്രംപിന്റെ തീരുമാനം മാധ്യമങ്ങളുമായി പങ്കുവെച്ചത്.


Also read ‘ഇതെന്ത് ജനാധിപത്യം’; തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ഗവര്‍ണര്‍ പരീക്കറിനെ ക്ഷണിച്ചതെന്ന് ദിഗ്‌വിജയ സിങ് 


നേരത്തെ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് തന്നെ ട്രംപ് എടുത്ത് പറഞ്ഞിരുന്ന കാര്യമായിരുന്നു താന്‍ ശബളം വാങ്ങാന്‍ ആഗ്രഹിക്കുന്നില്ല എന്നത്. ‘ പ്രസിഡന്റ് അദേഹത്തിന്റെ വാര്‍ഷിക ശബളം വര്‍ഷാവസാനം ദാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. അദേഹം അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ മറ്റൊരു വാഗ്ദാനവും നിറവേറ്റപ്പെടുകയാണ്.’ സ്‌പൈസര്‍ പറഞ്ഞു.

പ്രസിഡന്റ് നല്‍കുന്ന പണം എവിടെയെത്തണമെന്ന കാര്യം തീരുമാനിക്കാന്‍ നിങ്ങള്‍ എല്ലാവരും അദേഹത്തെ സഹായിക്കണമെന്നും സ്‌പൈസര്‍ കൂട്ടിച്ചേര്‍ത്തു. ശതകോടീശ്വരനായ ട്രംപ് പ്രസിഡന്റ് ആകുന്നതോടെ ശബളം വാങ്ങില്ലെന്നും പ്രസിഡന്റിനായി നല്‍കുന്ന വലിയ തുക കൂടി രാജ്യത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാമെന്നത് ട്രംപും പാര്‍ട്ടിയും പ്രചരണ സമയത്ത് ഉന്നയിച്ചിരുന്ന പ്രധാന വാഗ്ദാനമായിരുന്നു.

വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ പേരിലും മാധ്യമങ്ങള്‍ക്കെതിരായ നടപടിയുടെ പേരിലും വിമര്‍ശനത്തിനിരയായ പ്രസിഡന്റ് ശബളം ദാനം ചെയ്യാനുള്ള നടപടിയിലൂടെ തനിക്കെതിരായ വിമര്‍ശനങ്ങളെ മറികടക്കാനൊരുങ്ങുകയാണ്.

Advertisement