എഡിറ്റര്‍
എഡിറ്റര്‍
ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയിലേക്ക്; പോകുന്നത് ‘ഇസ്‌ലാമിലെ സമാധാന കാഴ്ചപ്പാട്’ നെക്കുറിച്ച് പ്രസംഗിക്കാന്‍
എഡിറ്റര്‍
Wednesday 17th May 2017 2:14pm

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി സന്ദര്‍ശിക്കുന്നു. സൗദി അറേബ്യയിലെ മുസ്‌ലിം നേതാക്കളെ അദ്ദേഹം അഭിസംബോധന ചെയ്യും.

‘ഇസ്‌ലാമിലെ സമാധാന കാഴ്ചപ്പാട്’ എന്ന വിഷയത്തെക്കുറിച്ചാണ് ട്രംപ് സൗദിയില്‍ സംസാരിക്കുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.


Must Read: അച്ഛാ ഞാനിനി അധികാലമുണ്ടാവില്ല, എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ’; മകള്‍ കെഞ്ചിയിട്ടും ചികിത്സിക്കാതെ പിതാവ്; ഒടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങി 


സൗദിക്കു പുറമേ വത്തിക്കാന്‍, ജറുസലേം എന്നീ രാജ്യങ്ങളും ട്രംപ് സന്ദര്‍ശിക്കും. രാജ്യത്തെ പ്രമുഖ മതങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് ഊന്നല്‍ നല്‍കുന്നതാണ് ട്രംപിന്റെ സന്ദര്‍ശനമെന്നാണ് വൈറ്റ് ഹൗസ് വിശദീകരണം.

സൗദി അറേബ്യയില്‍ സല്‍മാന്‍ രാജാവുമായുള്ള ചര്‍ച്ചയ്ക്കുശേഷം മുസ്‌ലിം ലോകത്തെ 12ഓളം നേതാക്കളുള്‍പ്പെട്ട യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.

‘എല്ലാ നഗരികതയിലുമുള്ള പൊതു ശത്രുക്കള്‍ക്കെതിരെ മുസ്‌ലീങ്ങളുടെ വിശാലമായ ഐക്യം ലക്ഷ്യമിട്ടാണ് ട്രംപ് പ്രസംഗിക്കുക. മുസ്‌ലിം സഖ്യശക്തികളോടുള്ള അമേരിക്കയും ഉത്തരവാദിത്തവും വിശദീകരിക്കും.’ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍ മെക്മാസ്റ്റര്‍ പറയുന്നു.


Also Read: മഅ്ദനിക്കെതിരെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാട് തന്റെ കഷ്ടകാലത്തിന് കാരണമായി: ജേക്കബ് തോമസ് 


3000ത്തോളം പേരുടെ മരണത്തിന് ഇടയാക്കിയ യു.എസി 2001ലെ ട്വിന്‍ ടവര്‍ ആക്രമണം നടത്തിയ തീവ്രവാദികളെ സൃഷ്ടിച്ചത് സൗദിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നിട്ടും ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ യു.എസ് വിലക്കിയ മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാരില്‍ സൗദി അറേബ്യന്‍ ജനതയുള്‍പ്പെട്ടിരുന്നില്ല.

അദ്ദേഹത്തിന്റെ ഈ ഉത്തരവ് വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെക്കുകയും യു.എസിലെ ഫെഡറല്‍ കോടതി അത് സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു.

ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ യു.എസില്‍ മുസ്‌ലീങ്ങള്‍ക്കെതിരായ ആക്രമണത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള കാമ്പെയ്ന്‍ വേളയില്‍ താന്‍ അധികാരത്തിലെത്തിയാല്‍ യു.എസില്‍ എല്ലാ മുസ്‌ലീങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുമെന്ന് 2015 ഡിസംബറില്‍ ട്രംപ് പറഞ്ഞിരുന്നു.

Advertisement