എഡിറ്റര്‍
എഡിറ്റര്‍
സൂര്യഗ്രഹണം നഗ്‌നനേത്രങ്ങള്‍ കൊണ്ട് വീക്ഷിച്ച ട്രംപിനെതിരെ ട്രോള്‍മഴ ; ശാസ്ത്രം വ്യാജമെന്ന് തെളിയിക്കാനോ ശ്രമമെന്ന് സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Tuesday 22nd August 2017 6:23pm


വാഷിങ്ടണ്‍ : സൂര്യഗ്രഹണം നഗ്‌നനേത്രങ്ങള്‍ കൊണ്ട് വീക്ഷിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ട്വിറ്ററില്‍ ട്രോള്‍ മഴ. ശാസ്ത്രം വ്യാജമെന്ന തെളിയിക്കാനുള്ള ട്രംപിന്റെ ശ്രമമെന്നാണ് പരിഹാസം. വാഷിങ്ടണ്‍ ഡിസിയില്‍ വച്ചാണ് ട്രംപ് സുരക്ഷാകണ്ണട ഊരിമാറ്റി സൂര്യഗ്രഹണം ദര്‍ശിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ മെലാനിയ ട്രംപും മകന്‍ ബാരണും സുരക്ഷാ കണ്ണട വെച്ചായിരുന്നു സൂര്യഗ്രഹണം കണ്ടത്.

ശാസ്ത്രം വ്യാജമെന്ന് തെളിയിക്കാനാണ് ട്രംപ് കണ്ണട ഊരിയതെന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. ബരാക് ഒബാമയ്ക്ക് സൂര്യഗ്രഹണം പേടിയാണെന്ന് മെലാനിയ ട്രംപിന്റെ ചെവിയില്‍ പറഞ്ഞുകാണുമെന്ന് മറ്റൊരാളും പരിഹസിച്ചു. സുരക്ഷാകണ്ണട ഉപയോഗിച്ച് സൂര്യഗ്രഹണം നോക്കിയ ട്രംപ് കണ്ണട ഊരിയ ശേഷം നോക്കുന്നതായിട്ടാണ് വീഡിയൊ. വീഡിയൊ വൈറലായിട്ടുണ്ട്.


Also Read:  മഹാരാജാസിന്റെ കോട്ട ചുവന്നു തന്നെ; യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്ക്ക് തകര്‍പ്പന്‍ വിജയം


ചരിത്രത്തിലാദ്യമായാണ് അമേരിക്കയില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം നടക്കുന്നത.് അമേരിക്കന്‍ സമയം രാവിലെ പത്തേ കാലോടെ തുടങ്ങിയ സൂര്യഗ്രഹണം ഏതാണ്ട് മൂന്ന് മിനുറ്റോളം നേരം നീണ്ടു നിന്നു. 48 സംസ്ഥാനങ്ങളിലും സുര്യഗ്രഹണം സമ്പൂര്‍ണ്ണമായി തന്നെ ദര്‍ശിക്കാന്‍ സാധിച്ചു. യു എസ് മിക്ക ഭാഗങ്ങളും ഇരുട്ടിലാണ്ടു. ഇനി ഇത്തരത്തിലൊരു സമ്പൂര്‍ണ്ണ സൂര്യഗ്രഹണം 2024 ലെ ഉണ്ടാവുകയുള്ളു. സൂര്യഗ്രഹണത്തിന്റെ വിവിധ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു.

Advertisement