വാഷിംഗ്ടണ്‍: മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ജനതയുടെ ശത്രുവാണ് മാധ്യമങ്ങളെന്നാണ് ട്രംപ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചത്.


Also read നടി ഭാവനയ്ക്ക് നേരെ ആക്രമണം; കാറില്‍ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചതായി പരാതി 


നുണ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളായ (എന്‍.ബി.സി.എന്‍ ന്യൂസ്, എ.ബി.സി. സി.ബിസി, സി.എന്‍.എന്‍) എന്നിവ തന്റെ ശത്രുക്കളല്ല. അവ അമേരിക്കന്‍ ജനതയുടെ ശത്രുക്കളാണെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ന്യൂയോര്‍ക്ക് ടൈംസ്, സി.എന്‍.എന്‍, എന്‍.ബി.സി തുടങ്ങിയ മാധ്യമങ്ങള്‍ക്കെതിരെ ആദ്യം ട്വീറ്റ് ചെയത് ട്രംപ് ഇത് പിന്‍വലിക്കുകയായിരുന്നു.

എന്നാല്‍ പോസ്റ്റ് പിന്‍വലിച്ച ട്രംപ് രണ്ട് മാധ്യമങ്ങളെക്കുടി ഉള്‍പ്പെടുത്തി വിമര്‍ശനം കടുപ്പിച്ച് കൊണ്ട് വീണ്ടും പോസ്റ്റിടുകയും ചെയ്തു. അധികാരമേറ്റ ശേഷം മാധ്യമങ്ങള്‍ക്കെതിരെ കടുത്ത നടപടികളാണ് അമേരിക്കന്‍ ഭരണകൂടവും ട്രംപും സ്വീകരിക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രസിഡന്റിനെതിരായ പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിയമ നപടികളും ഭരണകൂടം സീകരിച്ചിരുന്നു.

ട്രംപിന്റെ മാധ്യമ വിരുദ്ധ നിലപാടിനെതിരെ ലോക നേതാക്കള്‍ രംഗത്തെിയിട്ടുണ്ട്. ഇതിനുമുമ്പും അമേരിക്കന്‍ പ്രസിഡന്റുമാര്‍ മാധ്യമങ്ങളെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും ട്രംപിനെ പോലെ രൂക്ഷമായ ഭാഷയില്‍ ആരും സംസാരിച്ചിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് മാധ്യമങ്ങള്‍ തന്നെ പരാജയപ്പെടുത്താനായി ക്യാംപെയിന്‍ സംഘടിപ്പിച്ചിരുന്നതായും ട്രംപ് നേരത്തെ ആരോപിച്ചിരുന്നു.