എഡിറ്റര്‍
എഡിറ്റര്‍
ട്രംപ് നിങ്ങള്‍ ലോകത്തിന് തന്നെ അപമാനമെന്ന് ‘പ്രസിഡന്റിന്റെ’ മുഖത്ത് നോക്കി പെണ്‍കുട്ടി; കുട്ടിയുടെ രോഷപ്രകടനത്തിന് ഇരയായത് ട്രംപായെത്തിയ അഭിനേതാവ്
എഡിറ്റര്‍
Monday 8th May 2017 11:12pm

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്ന് തെറ്റിദ്ധരിച്ച കൊച്ചു കുട്ടിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപായി വേഷമിട്ട നടനോടാണ് ഒറിജിനല്‍ ട്രംപായി തെറ്റിദ്ധരിച്ച് പെണ്‍കുട്ടി രോഷപ്രകടനം നടത്തിയത്.


Also read ‘ ചെഗുവേരയും ഇന്ത്യയും തമ്മിലെന്ത് ബന്ധമെന്ന് ചോദിച്ചവര്‍ ‘ഇന്ത്യയില്‍ നിന്നുള്ള അപ്പം’ എന്ന് കേട്ടിട്ടുണ്ടോ?’; വൈറലായി കെ.എസ്.യു പ്രവര്‍ത്തകയ്ക്കുള്ള മറുപടി പോസ്റ്റ്


ട്രംപിന്റെ വേഷത്തിലെത്തിയ ആന്റണി അറ്റാമാനൂയിക് എന്ന നടന്‍ ഒറിജിനല്‍ ട്രംപാണെന്ന് തെറ്റിദ്ധരിച്ചാണ് ലോകത്തിന് അപമാനമാണെന്ന് കുട്ടി പറയുന്നത്. ‘നിങ്ങള്‍ ലോകത്തിന് തന്നെ അപമാനമാണ് എന്നാണ് പെണ്‍കുട്ടി പറയുന്നത്.

കുട്ടിയെ ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കവെ ആണ് മുഖത്ത് നോക്കി പെണ്‍കുട്ടി തുറന്നടിച്ചത്. ട്രംപിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചു കൊണ്ടായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം.

 


Dont miss നട്ടെല്ലുള്ള വനിതാ നേതാവാണ് നിങ്ങള്‍; അപമാനം സഹിച്ച് അടങ്ങിയിരിക്കരുത്; ഖമറുന്നീസയോട് കെ. സുരേന്ദ്രന്‍


ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഒറിജിനല്‍ ട്രംപാണ് വീഡിയോയിലുള്ളതെന്ന് പലരും തെറ്റിദ്ധരിക്കുകയും ചെയ്തു. കോമഡി സെന്‍ട്രല്‍ എന്ന ചാനലിലെ ‘ദ പ്രസിഡന്റ് ഷോ’ എന്ന പരിപാടിയുടെ അവതാരകനാണ് അഭിനേതാവായ ആന്റണി അറ്റാമാനൂയിക്. ട്രംപിന്റെ വേഷത്തിലാണ് ഇയാള്‍ ഷോയിലെത്തുന്നത്.

വീഡിയോ വൈറലായതോടെ കുട്ടിയെ പ്രശംസിച്ച് ആന്റണി രംഗത്തെത്തിയിട്ടുണ്ട്. ധീരയെന്നും മിടുക്കിയെന്നുമാണ് ആന്റണി വിശേഷിപ്പിച്ചത്.

Advertisement