എഡിറ്റര്‍
എഡിറ്റര്‍
ട്രംപിന് വീണ്ടും തിരിച്ചടി: മുസ്‌ലിം വിലക്ക് സ്റ്റേ ചെയ്ത നടപടിയ്‌ക്കെതിരായ അപ്പീല്‍ കോടതി തള്ളി
എഡിറ്റര്‍
Sunday 5th February 2017 3:31pm

london-trump

വാഷിങ്ടണ്‍: ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയ്‌ക്കെതിരായ സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. സാന്‍ഫ്രാന്‍സിസ്‌കോയിലെ 9ാം സര്‍ക്യൂട്ട് കോടതിയുടേതാണ് നടപടി.

ഈ വിഷയത്തില്‍ കൂടുതല്‍ വാദങ്ങള്‍ ഫയല്‍ ചെയ്യാന്‍ വാഷിങ്ടണിനും ട്രംപ് ഭരണകൂടത്തിനും കോടതി നിര്‍ദേശം നല്‍കി.

മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസത്തേക്ക് യു.എസില്‍ വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് കഴിഞ്ഞയാഴ്ച വന്നത്. ഉത്തരവ് വന്നതിനു പിന്നാലെ യു.എസിലെ എയര്‍പോര്‍ട്ടുകളില്‍ പലരെയും തടഞ്ഞുവെയ്ക്കുന്ന സ്ഥിതിയുണ്ടായി. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു.


Also Read: ‘നിങ്ങളുടെ ശ്രദ്ധകിട്ടാന്‍ ഞങ്ങള്‍ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തണോ?’ കത്തിനോടു പ്രതികരിക്കാത്ത മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗതമി


ഇതേത്തുടര്‍ന്നാണ് കോടതി ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. ഇതിനു തൊട്ടടുത്ത ദിവസം തന്നെ യു.എസിലെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അപ്പീല്‍ നല്‍കുകയായിരുന്നു.

യു.എസില്‍ ആരു പ്രവേശിക്കണം എന്ന കാര്യം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കോടതിയേക്കാള്‍ പ്രസിഡന്റിനാണ് അധികാരമെന്നാണ് ആക്ടിങ് സോളിസിറ്റര്‍ ജനറല്‍ നോയല്‍ ഫ്രാന്‍സിസ്‌കോ വാദിച്ചത്.

Advertisement