Categories

‘ഡോണ്‍ 2’ 41 രാജ്യങ്ങളില്‍

ഷാരൂഖിന്റെ റാ വണിന്റെ ആഗോള റീലീസ് വാര്‍ത്തകളില്‍ ഇടംതേടിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘ഡോണ്‍2’ ഈ റെക്കോര്‍ഡുകളെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്. 41 രാജ്യങ്ങളിലാണ് ഡോണ്‍2 റീലീസ് ചെയ്യുന്നത്.

അമിതാഭച്ചന്‍ നായകനായി 1978 പുറത്തിറങ്ങിയ ഹിറ്റുകളിലൊന്നായിരുന്നു ഡോണ്‍. 2006ല്‍ ഷാരൂഖ് നായകനായി അതിന്റെ റീമേക്ക് 2006 പുറത്തിറങ്ങി. റീമേക്കിന്റെ വിജയം മൂന്നാംഭാഗത്തിലും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിസംബര്‍ 23നാണ് ഡോണ്‍ 2 തിയ്യേറ്ററുകളിലെത്തുന്നത്. അതിന് രണ്ടുദിവസം മുന്‍പ് തന്നെ യു.കെയില്‍ ചിത്രം റിലീസാവും.

ചിത്രം വൈഡ് റിലീസ് ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഡോണ്‍ 2വിന്റെ സംവിധായകന്‍ ഫര്‍ഹാന്‍ അക്തര്‍. 2ഡിയിലും ത്രിഡിയിലും റീലീസ് ചെയ്യുന്ന ഈ ചിത്രം തമിഴിലും തെലുങ്കിലും ഡബ്ബ് ചെയ്തിട്ടുമുണ്ട്.

One Response to “‘ഡോണ്‍ 2’ 41 രാജ്യങ്ങളില്‍”

  1. safuvan

    ഡോണ്‍ കോ പകടക മുഷ്കില്‍ നഹി ന മുംകിന്‍

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.