ന്യൂദല്‍ഹി: 2010 ജൂണ്‍ മാസത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ കാറുകളുടെയും ബൈക്കുകളുടെയും വില്‍പ്പനയില്‍ 2011 ജൂണില്‍ വര്‍ദ്ധനവുണ്ടായതായി പഠന റിപ്പേര്‍ട്ട്. അഭ്യന്തര കാര്‍ വില്‍പ്പനയില്‍ 1.62 ശതമാനവും ബൈക്ക് വില്‍പ്പനയില്‍ 14.97 ശതമാനവുമാണ് വര്‍ദ്ധനവാണ് ഉണ്ടായിരുക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ആട്ടോമൊബൈല്‍ മാനുഫാക്ച്ചര്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടറിലാണ് ഇക്കാര്യം വ്യക്തമായത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ 7,17,859 ബൈക്കുകളാണ് വിറ്റ് പോയതെങ്കില്‍ ഇത്തവണയത് 8,25,323 ആയി ഉയര്‍ന്നു. മൊത്തം ഇരുചക്ര വാഹനവില്‍പ്പനയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ 9,34,975 യൂണിറ്റ് വില്‍പ്പന നടന്നപ്പോള്‍ 2011 ജൂണില്‍ 10,71,425 ആയി ഉയര്‍ന്നു.

Subscribe Us:

അഭ്യന്തര കാര്‍ വിപണിയിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധനവുണ്ടായി. 2010 ജൂണില്‍ 1,41,087 യൂണിറ്റ് വില്‍പ്പന നടന്നപ്പോള്‍ ഈ ജൂണിലത് 1,43,370 യൂണിറ്റായി ഉയര്‍ന്നു.

മൊത്തം വാഹനവിപണിയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 12.84 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 12,07,934 ആയിരുന്നത് ഈ ജൂണില്‍ 13,62,984 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.