ന്യൂദല്‍ഹി: രാജ്യത്തെ ആഭ്യന്തര കാര്‍വില്‍പ്പനയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 37 ശതമാനത്തിന്റെ വര്‍ധനവാണ് കാര്‍ വില്‍പ്പനയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ജൂലായില്‍ രാജ്യത്തുടനീളം 1,58,764 കാറുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞവര്‍ഷം ഇതേസമയം ഇത് 1,15,084 ആയിരുന്നു. ‘സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ്’ പുറത്തുവിട്ട രേഖകളിലാണ് പുതിയ വിവരങ്ങളുള്ളത്. അതിനിടെ ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.