Administrator
Administrator
ആഭ്യന്തരകാര്‍ വില്‍പ്പനയില്‍ വന്‍ വര്‍ധന
Administrator
Wednesday 9th February 2011 12:21pm

ന്യൂദല്‍ഹി: രാജ്യത്തെ ആഭ്യന്തകാര്‍വില്‍പ്പനയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി. പുതുവര്‍ഷത്തിലെ ആദ്യമാസത്തെ കണക്കുകളനുസരിച്ച് 26 ശതമാനത്തിന്റെ വര്‍ധനവാണ് കാര്‍വില്‍പ്പനയിലുണ്ടായിരിക്കുന്നത്.

ഇന്ത്യന്‍ വാഹനനിര്‍മ്മാതാക്കളുടെ സൊസൈറ്റിയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 1,84,332 കാറുകളാണ് ജനുവരിയില്‍ വിറ്റഴിച്ചത്. കഴിഞ്ഞവര്‍ഷം ഇതേസമയം കാര്‍വില്‍പ്പന 1,45,971 ആയിരുന്നു.

അതിനിടെ ഇരുചക്രവാഹന വില്‍പ്പനയിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 14 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇരുചക്രവാഹന വിപണിയില്‍ ഉണ്ടായിട്ടുള്ളത്.

Advertisement