മാഡ്രിഡ്: കളിമണ്‍ കോര്‍ട്ടില്‍ പരാജയം അറിയാതെ കുതിച്ച റഫേല്‍ നദാലിനെ നോവാക് ഡോക്കോവിക് പിടിച്ചുനിര്‍ത്തി. മാഡ്രിഡ് മാസ്റ്റേര്‍സ് ഫൈനലില്‍ തുടര്‍ച്ചയായ സെറ്റുകള്‍ക്കാണ് നദാലിനെ ഡോക്കോവിക് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-5, 6-4.

രണ്ടുവര്‍ഷത്തിനിടെ ഇതാദ്യമായിട്ടാണ് സ്‌പെയിന്‍ താരം പരാജയം രുചിക്കുന്നത്. 2009 ഫ്രഞ്ച് ഓപ്പണിലാണ് താരം അവസാനമായി തോല്‍ക്കുന്നത്. അന്ന് റോബര്‍ട്ട് സോഡര്‍ലിംഗ് ആയിരുന്നു നദാലിനെ തോല്‍പ്പിച്ചത്.

അതിനിടെ ഈ സീസണില്‍ തന്റെ തുടര്‍ച്ചയായ മുപ്പത്തിനാലാം വിജയം നേടാന്‍ ഡോക്കോവിക്കിനായി. കളിമണ്‍ കോര്‍ട്ടില്‍ നദാലിനെതിരേ ഡോക്കോവിക്കിന്റെ ആദ്യജയംകൂടിയാണിത്. ഇതിനുമുമ്പ് നടന്ന ഒമ്പതുമല്‍സരത്തിലും നദാലിനായിരുന്നു ജയം.