റോം: ലോകടെന്നിസില്‍ ആവേശം വിതറി കരുത്തരായ രണ്ടുതാരങ്ങള്‍ ഏറ്റുമുട്ടുന്നു. ഇറ്റാലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ ആദ്യറാങ്കുകാരനായ റഫേല്‍ നദാലും രണ്ടാംസ്ഥാനത്തുള്ള നോവാക് ഡോക്കോവിക്കും ഏറ്റുമുട്ടും.

റിച്ചാര്‍ഡ് ഗാസ്‌ക്കെയെ അതിശക്തമായ മല്‍സരത്തിനൊടുവില്‍ തറപറ്റിച്ചാണ് നദാല്‍ ഫൈനലിലെത്തിയത്. സ്‌കോര്‍ 7-5,6-1. നാലാംറാങ്കുകാരനായ ആന്‍ഡി മുറേയെ 6-1,3-6, 7-6 (2) സെറ്റുകള്‍ക്ക് തകര്‍ത്താണ് ഡോക്കോവിക് കലാശപ്പോരാട്ടത്തിന് അര്‍ഹനായത്.

ഇതോടെ ഈ സീസണില്‍ ഡോക്കോവിക് തുടര്‍ച്ചയായ മുപ്പത്തിയെട്ടാമത് മല്‍സരമാണ് നേടിയത്. കഴിഞ്ഞയാഴ്ച്ച നടന്ന മാഡ്രിഡ് മാസ്‌റ്റേര്‍സ് ഫൈനലില്‍ തുടര്‍ച്ചയായ സെറ്റുകള്‍ക്ക് നദാലിനെ ഡോക്കോവിക് പരാജയപ്പെടുത്തിയിരുന്നു. അതിനു മുമ്പു നടന്ന മിയാമി, ഇന്‍ഡ്യാവെല്‍സ് കലാശപ്പോരാട്ടങ്ങളിലും ഡോക്കോവിക് നദാലിനെ തോല്‍പ്പിച്ചിരുന്നു.