Categories

ദോഹ സോണ്‍ സാഹിത്യോത്സവ് 2012

ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ ദോഹ സോണ്‍ സാഹിത്യോത്സവ്  നടന്നു.  വായനയും എഴുത്തും ചേര്‍ത്ത് പറയേണ്ട സത്യങ്ങളാണ്. ഈ  സത്യങ്ങള്‍ യഥാര്‍ത്ഥ വഴിയില്‍ ഉപയോഗപ്പെടുത്താന്‍  സമൂഹത്തിന് സാധിക്കാതെ വരുന്നു.

Ads By Google

കലയും സാഹിത്യവും ജീവിതോപാതി മാത്രമാക്കി മാറ്റിയ ഈ കാലഘട്ടത്തില്‍ കലയെയും സാഹിത്യത്തെയും ധാര്‍മിക വഴിയില്‍ തെളിക്കാന്‍ നമുക്കാവണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഹ്‌സിന് ചെലെംബ്ര  പറഞ്ഞു.

നാല്‍പത്തിഅഞ്ചിന പരിപാടികളില്‍ 10 യൂണിറ്റുകള്‍ തമ്മില്‍ നടന്ന മത്സരങ്ങളില്‍ മതാര്ഖദീം  യൂനിറ്റ് ഒന്നാം സ്ഥാനവും മുംതസ , നജ്മ യൂണിറ്റുകള് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

വിജയികള്‍ക്ക് ട്രോഫി വിതരണവും  അനുമോദന പ്രസംഗവും അഹ്മദ് സഖാഫി പേരാമ്പ്ര  നിര്‍വഹിച്ചു . സോണ് കണ്‍വീനര്‍ ഹബീബ് മാട്ടൂല് സ്വാഗതവും അഫ്‌സല് ഇല്ലത്ത്  നന്ദിയും പറഞ്ഞു.

Tagged with: