എഡിറ്റര്‍
എഡിറ്റര്‍
‘ട്രംപിന്റെ പേര് പോലും പണി തന്ന് തുടങ്ങിയോ’; ട്രംപ് എന്ന് പേരിട്ട നായയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി
എഡിറ്റര്‍
Thursday 25th May 2017 4:31pm

 

ന്യൂദല്‍ഹി: വിവാദനായകനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പോലെ അദ്ദേഹത്തിന്റെ പേരും പണി തന്ന് തുടങ്ങിയോ എന്നാണ് ദല്‍ഹിയില്‍ നിന്ന് വരുന്ന വാര്‍ത്ത കേട്ട പലരും ചോദിക്കുന്നത്. ട്രംപിന്റെ പേരുള്ള വളര്‍ത്തു നായക്കാണ് പണി കിട്ടിയിരിക്കുന്നത്.

ട്രംപ് എന്ന് പേരിട്ട നായയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയിരിക്കുകയാണ്. വടക്കന്‍ ദല്‍ഹിയിലെ രൂപ് നഗര്‍ സ്വദേശിയുടെ നായയെയാണ് തട്ടിക്കൊണ്ടുപോയത്. മഹേന്ദ്രനാഥ് എന്നയാളുടെ നായയെയാണ് തട്ടിക്കൊണ്ടുപോയത്.

ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. വീട്ടിലെ സുരക്ഷാ ഗാര്‍ഡിനോപ്പം നടക്കാന്‍ പോയപ്പോഴാണ് ‘ട്രംപിനെ’ തട്ടിക്കൊണ്ടുപോയത്. നടക്കുമ്പോള്‍ കാറിലെത്തിയ രണ്ടുപേര്‍ തന്റെ കയ്യില്‍ നിന്ന് ‘ട്രംപി’നെ തട്ടിപ്പറിച്ച് കൊണ്ടുപോകുകയായിരുന്നു എന്ന് ഗാര്‍ഡ് പറഞ്ഞു.


Also Read: ശരീരത്തിലൂടെ എന്തോ ഇഴയുന്നതുപോലെ തോന്നി; ഉണര്‍ന്ന് നോക്കുമ്പോള്‍ കിടക്കയുടെ അറ്റത്ത് ഒരാള്‍; തൃശൂര്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ ദുരനുഭവം വെളിപ്പെടുത്തി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി


ട്രംപിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സുരക്ഷാ ഗാര്‍ഡായ ഓംവീറിന് പരുക്കേറ്റിട്ടുണ്ട്. കാറിനു പിറകെ ഓടി നായയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഓംവീറിന് നായയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറിന്റെ നമ്പര്‍ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

അതേസമയം തന്റെ പ്രിയ നായ ‘ട്രംപി’നെ കണ്ടെത്തുന്നവര്‍ക്ക് മഹേന്ദ്രനാഥ് 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ട്രംപിന് പ്രായക്കൂടുതല്‍ ഉണ്ടെന്നും കാഴ്ചയ്ക്ക് തകരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement