എഡിറ്റര്‍
എഡിറ്റര്‍
വാര്‍ത്താ വായനയ്ക്കിടെ സ്റ്റുഡിയോയിലേക്ക് പട്ടി കയറിവന്നാലോ? യുട്യൂബില്‍ ഹിറ്റായ വീഡിയോ കാണാം
എഡിറ്റര്‍
Wednesday 24th May 2017 12:53pm

മോസ്‌കോ: ലൈവ് വാര്‍ത്ത വായിക്കുന്നതിനിടെ ന്യൂസ് റൂമിലെത്തിയ ഒരു കുട്ടിയുടെ കുസൃതി സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായതാണ്. എന്നാലിപ്പോള്‍ ന്യൂസ് റൂമിലേക്കെത്തിയ അതിഥി കുട്ടിയല്ല പട്ടിയാണ്. അവതാരികയോട് സ്‌നേഹം പ്രകടിപ്പിക്കാനെത്തിയ പട്ടിയാണ് സോഷ്യല്‍ മീഡിയകളിലെ ഇപ്പോഴത്തെ താരം.

റഷ്യന്‍ പ്രാദേശിക ചാനലിലായിരുന്നു വാര്‍ത്താ വായനക്കിടെ അവതാരകയെ തേടി പട്ടിയെത്തിയത്. ഒരു ലാബ്രഡോര്‍ നായയാണ് ന്യൂസ് റൂമിലേക്ക് എത്തിയത്.

അതിഥി റൂമിലെത്തിയ കാര്യമൊന്നു അറിയാതെ വാര്‍ത്ത വായനയിലായിരുന്നു അവതാരക. അവതാരക മൈന്റ് ചെയ്യാതായതോടെ ‘ഞാനിവിടെയുണ്ടേ’ എന്നറിയിക്കാനെന്നമട്ടില്‍ പട്ടിയൊന്നു കുരച്ചു.


Must Read: ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി: ആം ആദ്മിക്കും കോണ്‍ഗ്രസിനും ജയം


‘എനിക്കൊരു പട്ടിയെ കിട്ടി’ എന്നായിരുന്നു അവതാരക ലിനാട്രേയുടെ പ്രതികരണം.

‘ഈ പട്ടിക്കെന്താ സ്റ്റുഡിയോയില്‍ കാര്യം?’ എന്നും അവര്‍ റഷ്യന്‍ ഭാഷയില്‍ ചോദിച്ചു.

ഇതുകൊണ്ടൊന്നും പട്ടിയുടെ ഷോ അവസാനിച്ചില്ല. സ്റ്റുഡിയോയിലെത്തുന്ന അതിഥികള്‍ ഇരിക്കുന്ന മട്ടില്‍ പട്ടിയും കയറിയിരുന്നു, അവതാരകയ്ക്ക് തൊട്ടടുത്തായി.

ചാനലിലെ ഒരു പരിപാടിക്ക് ഗസ്റ്റായെത്തിയയാളുടെ നായയാണ് ലിനര്‍ടിനൊപ്പം വാര്‍ത്ത വായിക്കാനെത്തിയത്. യൂട്യൂബില്‍ 30ലക്ഷം പേരാണ് ഇത് വരെ ഈ അപൂര്‍വ വാര്‍ത്ത വായനയുടെ വീഡിയോ കണ്ടത്.

Advertisement