എഡിറ്റര്‍
എഡിറ്റര്‍
യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ സ്‌കര്‍ട്ട് ധരിക്കരുതെന്ന് ചൈനയുടെ നിര്‍ദേശം
എഡിറ്റര്‍
Saturday 8th June 2013 12:00am

chaineese-womens

ബെയ്ജിംഗ്: ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ ഇറുകിയ വസ്ത്രം ധരിക്കരുതെന്ന് ചൈനയിലെ സ്ത്രീകളോട് സര്‍ക്കാറിന്റെ നിര്‍ദേശം.

മിനി സ്‌കര്‍ട്ട്, ഇറക്കം കുറഞ്ഞ ഇറുകിയ പാന്റ്‌സ് തുടങ്ങിയ വസ്ത്രങ്ങളും സ്ത്രീകളോട് ഉപേക്ഷിക്കാന്‍ ചൈന ഉപദേശിച്ചു.

Ads By Google

വിവിധ തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാനും, അതിനെ പ്രതിരോധിക്കാനുമാണ് ഈ നിര്‍ദേശമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ബെയ്ജിംഗിലെ പബ്ലിക് സെക്യൂരിറ്റി ബ്യൂറോയാണ് പുതിയ നിര്‍ദേശം പുറത്തിറക്കിയത്.

ബസ്സില്‍ യാത്ര ചെയ്യുന്ന സമയത്ത് മുകള്‍ നിലയിലും,ബസ്സിന്റെ പടികളിലിരുന്നും യാത്ര ചെയ്യരുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

കൂടാതെ മറ്റുള്ളവര്‍ ഫോട്ടോ എടുക്കുന്നതില്‍ നിന്ന് രക്ഷപ്പെടാനായി ശരീരം ന്യൂസ് പേപ്പറുകളും, മാഗസിനുകള്‍ കൊണ്ട് മറച്ചു പിടിക്കണമെന്നും നിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നു.

യാത്ര ചെയ്യുന്ന സമയത്ത് പുരുഷന്മാരില്‍ നിന്ന് അതിക്രമങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അവരെ തള്ളിമാറ്റാനും, ശക്തമായി പ്രതികരിക്കാനും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്‌.

Advertisement