Categories

വിവാഹം ബന്ധമുറപ്പിക്കാന്‍ കൗണ്‍സിലിങിന് കഴിയുമോ?

വിവാഹബന്ധങ്ങള്‍ നൈമിഷികമാകുന്ന ഒരു കാലഘട്ടമാണിത്. ആജീവനാന്തമുള്ള ഒരു ബന്ധം അല്ലാതായി മാറിയിട്ടുണ്ട് മിക്ക വിവാഹങ്ങളും. നീലക്കുറിഞ്ഞിപൂക്കും പോലെ വരാറുള്ള ഡിവോഴ്‌സും ഇന്ന് ഒരുപാടാണ്. അത് ബിസിനസ്സ് ലോകത്തിന് പുതിയൊരു വിപണിയാണ് ഒരുക്കിയിട്ടുള്ളത്. എന്താണെന്നല്ലേ കൗണ്‍സിലിങ് എന്ന വന്‍ ബിസിനസ്സ്. കുടുംബബന്ധങ്ങളിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും കൗണ്‍സിലിങ് സെന്റെറുകളിലാണ് എത്തിച്ചിരിക്കുന്നത്. നല്ലതും ചീത്തയുമായി പല അഭിപ്രായങ്ങളാണ് ഇത്തരം കൗണ്‍സിലിങ്ങിനെ കുറിച്ചുള്ളത്.
ബന്ധങ്ങള്‍ ബന്ധനങ്ങളാണെന്ന തോന്നലുകളാണ് കൗണ്‍സിലിങ് ഉണ്ടാക്കുന്നതെന്നാണ് വിദഗ്ദാഭിപ്രായം.അടുത്തിടെയുണ്ടായ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് പ്രകാരം കൗണ്‍സിലിങ് ഗുണേേത്തക്കാളേറെ ദോഷമാണുണ്ടാക്കുന്നത്.ഇത് ദമ്പതികളില്‍ തങ്ങള്‍ തോറ്റുപോയി എന്ന തോന്നലുകള്‍ ഉണ്ടാക്കുന്നു. വിവാഹബന്ധങ്ങളിലുണ്ടായ അസ്വാരസ്യം പരിഹരിക്കാന്‍ കൗണ്‍സിലിങില്‍ അഭയം തേടിയ മിക്കവരും പറയുന്നത് ഇതിനേക്കാള്‍ നല്ലത് പരസ്പരം പരിഹരിക്കുന്നതായിരുന്നു. അതുമല്ലെങ്കില്‍ അടുത്തബന്ധുക്കളുടെ സഹായത്തോടെ പരിഹരിക്കാമായിരുന്നു. ബന്ധങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രഫഷണലുകളുടെ സഹായം നേടിയവര്‍ക്ക് അപകര്‍ഷതാബോധവും പരാജയബോധവുമാണ് സമ്പാദ്യമായി ലഭിച്ചത്.
പഠനങ്ങള്‍ വെളിവാക്കുന്നത് ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരസ്പരമുള്ള ചര്‍ച്ചകള്‍ക്ക് കഴിയുമെന്നാണ്. ബാഹ്യമായ സഹായമില്ലാതെ തന്നെ. എന്നാല്‍ ഇതിന് വിപരീതമായ അഭിപ്രായങ്ങളും ഉണ്ട്.
സൈക്യാര്‍ട്ടിസ്സ് ഡോ കേഴ്‌സി ചാവ്ഡയുടെ അഭിപ്രായത്തില്‍ വിവാഹ കൗണ്‍സലിങ്ങിന് അതിന്റെതായ പ്രാധാന്യമുണ്ട്. പ്രാധാനമായും കല്ല്യാണത്തിന് മുന്‍പ്. ഇത് വിവാഹശേഷമുള്ള സ്ട്രസ്സ് കുറക്കാന്‍ സഹായിക്കുന്നു. പ്രശ്‌നങ്ങള്‍ പരസ്പരം പരിഹരിക്കാമെന്ന ആത്മവിശ്വാസം നല്‍കാന്‍ കൗണ്‍സിലിങിന് കഴിയുമെന്നാണ് ഡോക്ടര്‍ പറയുന്നത്.
കൗണ്‍സിലിങ് ഗുണകരമാണോ ദോഷകരമാണോ എന്നത് പ്രശ്‌നത്തിന്റെ ഗൗരവത്തെയും അഭിമുഖീകരിക്കുന്നവരുടെ മാനസികാവസ്ഥയെയും ആശ്രയിച്ചിരിക്കുമെന്നാണ് ഭൂരിപക്ഷാഭിപ്രായം

2 Responses to “വിവാഹം ബന്ധമുറപ്പിക്കാന്‍ കൗണ്‍സിലിങിന് കഴിയുമോ?”

  1. majeed

    paraspara pariharamanu ettavum nallat

  2. majeed

    theerchayayum kayiyum

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.