എഡിറ്റര്‍
എഡിറ്റര്‍
അരവിന്ദ് കെജ്‌രിവാളിനെ കുറിച്ചുള്ള ഡോക്യുമെന്ററി; വെട്ടിമാറ്റലും ബീപ്പ് ശബ്ദവും നല്‍കാതെ സെര്‍ട്ടിഫിക്കേഷന്‍ നല്‍കി സെന്‍സര്‍ബോര്‍ഡ്
എഡിറ്റര്‍
Monday 21st August 2017 1:16pm

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ കത്തിവെക്കാതെ ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ട്രിബ്യൂണല്‍. ഡോക്യമെന്ററിയില്‍ വെട്ടിമാറ്റല്ലോ മ്യൂട്ട് ചെയ്യലോ ഇല്ലാതെയാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയത്.

ഏതെങ്കിലും പേരുകളോ രംഗങ്ങളൊ ഒഴിവാക്കപ്പെട്ടിട്ടില്ലെന്നും പ്രധാനമന്ത്രിയേയോയോ മറ്റ് രാഷ്ട്രീയക്കാരേയോ കെജ്‌രിവാളിനേയോ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്ന തരത്തില്‍ ഒന്നും ഡോക്യുമെന്ററിയില്‍ ഇല്ലെന്നും ഫിലിം സര്‍ട്ടിഫിക്കേഷന്‍ ട്രിബ്യൂണല്‍ വ്യക്തമാക്കുന്നു.


Dont Miss ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ സ്റ്റേഷന് മുന്നില്‍ സംഘപരിവാറുകാര്‍ മര്‍ദ്ദിച്ച സംഭവം; യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍


പഹ്‌ലാജ് നിഹ്‌ലാനി സെന്‍സര്‍ ബോര്‍ഡ് ചെയ്തര്‍മാന്‍ ആയിരിക്കെ കെജ് രിവാളിന്റെ ഡോക്യുമെന്ററിക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് നിഹ് ലാനി പുറത്തുപോകുകയും പകരം പ്രസൂണ്‍ ജോഷി എത്തുകയും ചെയ്തതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ ഡോക്യമെന്ററിക്ക് അനുമതി നല്‍കിയത്.

90 മിനുട്ട് നീളുന്ന കെജ്‌രിവാളിന്റെ ഡോക്യുമെന്ററി കഴിഞ്ഞ വര്‍ഷം ടൊറൊന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും മറ്റ് ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. വിനയ് ശുക്ലയും കുശ്ബു രംഗയുമാണ് ഡോക്യുമെന്ററിയുടെ സംവിധായകര്‍.

Advertisement