ബഹ്‌റൈന്‍: ബഹ്റൈന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മെയ് 12 വെള്ളിയാഴ്ച വൈകിട്ട് ഹൂറയിലെ അല്‍ അന്‍സാര്‍ സെന്ററില്‍ ‘ഭീകര വാദം മുഖംമൂടി അഴിക്കുന്നു’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്യുമെന്ററി പ്രകാശനവും ഭീകര വിരുദ്ധ സംഗമവും സംഘടിപ്പിക്കുന്നു. സോഷ്യല്‍ സര്‍വീസ് ആന്‍ഡ് ഗൈഡന്‍സ് മുസ്‌ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി ഡയറക്ടര്‍ ഷെയ്ഖ് ആദില്‍ ബിന്‍ റാഷിദ് ബുസൈബ ഉദ്ഘാടനം ചെയ്യും.


Don’t Miss: ലോകത്തിന്റെ ഏത് കോണിലും ഒരു മലയാളിയുണ്ടെന്ന് കേട്ടിട്ടില്ലേ?; ഇതാ സൗദി കുവൈറ്റ് അതിര്‍ത്തിയില്‍ പലചരക്കുകട നടത്തുന്ന ഒരു മലയാളി


ചടങ്ങില്‍ സോമന്‍ ബേബി (ചീഫ് എഡിറ്റര്‍, ഡെയിലി ട്രൈബൂണ്‍), ബഷീര്‍ അമ്പലായി (ജനറല്‍ സെക്രട്ടറി, മലയാളി ബിസിനെസ്സ് ഫോറം), പ്രിന്‍സ് നടരാജന്‍ (ചെയര്‍മാന്‍, ഇന്ത്യന്‍ സ്‌കൂള്‍), സിയാദ് ഏഴംകുളം (പ്രസിഡന്റ്, മൈത്രി സോഷ്യല്‍ അസോസിയേഷന്‍ ), സാമൂഹ്യ പ്രവര്‍ത്തകരായ റഫീഖ് അബ്ദുല്ല, ചെമ്പന്‍ ജലാല്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.


ഡൂള്‍ന്യൂസില്‍ പ്രസിദ്ധീകരിക്കുന്നതിനായി നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം
ഇ-മെയില്‍: news@doolnews.com