എഡിറ്റര്‍
എഡിറ്റര്‍
തിരുവന്തപുരം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഫെബ്രുവരി 10ന്
എഡിറ്റര്‍
Thursday 7th February 2013 12:52pm

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി-ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ‘സൈന്‍’ ഫെബ്രുവരി പത്തിന് ആരംഭിക്കും. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

Ads By Google

ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവല്‍ ഹ്രസ്വ ചിത്രങ്ങളേയും ഡോക്യുമെന്റെറികളേയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്ന് സംഘടാകര്‍ അറിയിച്ചു.

തിരുവനന്തപുരം കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയമാണ് ഫെസ്റ്റിവലിന്റെ പ്രധാന വേദി. ഫെസ്റ്റിവലിനൊപ്പം ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവയും ഉണ്ടായിരിക്കും.

പ്രശസ്ത ചലചിത്രകാരന്‍ ഗിരീഷ് കാസറവള്ളി ചെയര്‍മാനായ ജൂറിയാണ് മത്സരത്തിനായുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

Advertisement