Categories

പ്രവാസലോകത്തെ പ്രശസ്ത ഇന്ത്യന്‍ വനിതകളെക്കുറിച്ച് ഡോക്യുമെന്ററി

ft

ദുബായ്: പ്രവാസലോകത്ത് തൊഴില്‍ മേഖലയില്‍ പ്രശസ്തരായ ഇന്ത്യന്‍ വനിതകളെക്കുറിച്ച് ഡോക്യുമെന്ററി ഒരുങ്ങുന്നു.

‘ഇന്‍ര്‍നാഷനല്‍ ഇന്ത്യന്‍ വിമന്‍’ എന്ന പേരിലുള്ള ഡോക്യുമെന്ററി മാര്‍ച്ച് എട്ടിന് ലോകവനിതാ ദിനത്തില്‍ ഐക്യരാഷ്ട്രസഭയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നവിധത്തിലാണ് ഒരുക്കുന്നതെന്ന് സംവിധായകന്‍ ശ്രീലാല്‍ അറിയിച്ചു.

ജി.സി.സി. രാജ്യങ്ങള്‍ക്ക് പുറമെ, യു.കെ, അമേരിക്ക, സിംഗപ്പുര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളെയും ഇതില്‍ അവതരിപ്പിക്കുന്നുണ്ട്. ഇവരില്‍ 80 ശതമാനവും മലയാളികളാണെന്നതാണ് ഈ ഡോക്യുമെന്ററിയുടെ പ്രചോദനമെന്ന് ശ്രീലാല്‍ പറഞ്ഞു. ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മം ദുബായ് ഫ്‌ലോറാ ക്രീക്ക് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പെര്‍ഫക്ട് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കരീം ടി. അബ്ദുള്ള നിര്‍വഹിച്ചു.

Tagged with: