തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്പള പരിധി 85,000 ആക്കി നിജപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആരോഗ്യവിദ്യാഭ്യാസമേഖലയെ തകര്‍ക്കാനുള്ള ശ്രമമാണിതെന്ന ആരോപണമുണ്ട്. നോണ്‍ പ്രാക്ടീസിങ് അലവന്‍സ് നല്‍കാതിരിക്കാനുള്ള നീക്കമാണിതെന്നും പറയുന്നുണ്ട്.

ശമ്പള പരിധിനിശ്ചയിച്ചതിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഞ്ചു മെഡിക്കല്‍ കോളേജുകളിലെയും ഡോക്ടര്‍മാര്‍ ഇന്ന് വഞ്ചനാദിനം ആചരിക്കും.

ശമ്പളപരിധി 85,000 എന്ന ഉയര്‍ന്ന പരിധി നിശ്ചയിക്കുന്നതോടെ നോണ്‍ അലവന്‍സ് പ്രാക്ടീസ് നല്‍കാതിരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കെ.ജി.എം.സി.ടി.എ ആരോപിക്കുന്നു. ആദ്യ ഉത്തരവു പ്രകാരം അടിസ്ഥാന ശമ്പളത്തിന്റെ 25% നോണ്‍ പ്രാക്ടീസ് അലവന്‍സായി നല്‍കണം. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നും പിന്നോട്ടുപോയെന്നാണ് ഡോക്ടര്‍മാര്‍ ആരോപിക്കുന്നത്.