തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഈ മാസം പത്തൊമ്പത് മുതലല്‍ നടത്താനിരുന്ന സമരം മാറ്റിവച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം മാറ്റിവച്ചതെന്ന് കെജിഎംഒഎ അറിയിച്ചു.

പന് ബാധിച്ച് ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ വിശ്രമത്തിലാണ്.ചര്‍ച്ചകളില്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം ആവശ്യമുള്ളത് കൊണ്ട് കൂടിയാണ് സമരം മാറ്റിവച്ചതെന്ന് കെജിഎംഒഎ ഭാരവാഹികള്‍ അറിയിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഈ മാസം 30 മുതല്‍ സമരം നടത്തുമെന്നും സംഘടന അറിയിച്ചു.