എഡിറ്റര്‍
എഡിറ്റര്‍
സത്‌നാമിന്റെ മരണം: സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പണിമുടക്കുന്നു
എഡിറ്റര്‍
Friday 17th August 2012 9:04am

തിരുവനന്തപുരം: മാതാഅമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച സത്‌നാംസിങ് മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പണിമുടക്ക് നടത്തുന്നു.

Ads By Google

പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രം, കൊല്ലം ജില്ലാ ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടര്‍മാരാണ് പണിമുടക്കുന്നത്. വിഷയത്തില്‍ ആറ് ഡോക്ടര്‍മാര്‍ക്കെതിരെയും പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ നഴ്‌സിങ് അസിസ്റ്റന്റിനുമെതിരെ ഇന്നലെ നടപടിയെടുത്തിരുന്നു.

കരുനാഗപ്പള്ളി താലൂക്ക് ആസ്പത്രിയിലെ ഡോക്ടര്‍മാരായ ചിന്ത സുകുമാരന്‍, കിരണ്‍, കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോ. ഹരീഷ്മണി, പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ആര്‍.എം.ഒ. ഡോ. മായ രഘുവരന്‍, ഡോ.രാമചന്ദ്രന്‍നായര്‍ എന്നിവരെയാണ് സ്ഥലംമാറ്റിയത്. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ എന്‍.ആര്‍.എച്ച്.എം. നിയമിച്ച താത്കാലിക ഡോക്ടര്‍ വീണ തിലകിനെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

ആരോഗ്യവകുപ്പ് വിജിലന്‍സ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ. രമണിയുടെ നേതൃത്വത്തിലുളള വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥലംമാറ്റ നടപടി. ഇതിന് പിറകേയാണ് കെ.ജി.എം.ഒ.എ. പണിമുടക്ക് പ്രഖ്യാപിച്ചത്.

സത്‌നാമിനെ പരിശോധിച്ചതിലും കേസ്ഷീറ്റ് തയാറാക്കിയതിലും അപാകതയുള്ളതായി അന്വേഷണസമിതി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് വിദഗ്ധസമിതി ശുപാര്‍ശചെയ്തിരുന്നു.

Advertisement