എഡിറ്റര്‍
എഡിറ്റര്‍
ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം തുടങ്ങി: നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍
എഡിറ്റര്‍
Thursday 6th September 2012 8:57am

തിരുവനന്തപുരം:  സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം തുടങ്ങി. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ കെ.ജി.എം.ഒ.എ ഭാരവാഹികളുമായി ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

Ads By Google

നിസ്സഹകരണ സമരത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം സമരം നടത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ സെക്രട്ടറി സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

മാതാഅമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതിന് ശേഷം മരണപ്പെടുകയും ചെയ്ത ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് കൊല്ലം ഗവ. ആശുപത്രി, ഊളന്‍പാറ മാനസികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ പിന്‍വലിക്കണമെന്നാണ് ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം. എന്‍.ആര്‍.എച്ച്.എം ഡ്യൂട്ടി, വി.ഐ.പി ഡ്യൂട്ടി, ക്യാമ്പുകള്‍ എന്നിവയില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കമ്മിറ്റി ചേര്‍ന്ന് തീരുമാനിക്കാതെ മുന്‍ നിലപാടില്‍നിന്ന് മാറാനാവില്ലെന്നും ഭൂരിപക്ഷം ഡോക്ടര്‍മാരും സമരത്തെ അനുകൂലിക്കുന്നവരാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

Advertisement