എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പകരുന്നതിനിടെ ഡോക്ടര്‍മാര്‍ സമരത്തില്‍
എഡിറ്റര്‍
Saturday 1st June 2013 11:59am

doctors

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പകരുന്നതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ആശുപത്രികളിലെ ജോലിക്ക് പുറമേയുള്ള  ജോലികളെല്ലാം ബഹിഷ്‌കരിക്കാനാണ്  ആഹ്വാനം ചെയ്തിരിക്കുന്നത്. രോഗപ്രതിരോധ ക്യാമ്പുകള്‍ , ഡി.എം.ഒ കോണ്‍ഫറന്‍സുകള്‍ തുടങ്ങിയവയില്‍നിന്നെല്ലാം  ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും.

ജനറല്‍ ആശുപത്രികളെ മെഡിക്കല്‍ കോളേജു കളാക്കുന്നതിനെതിരെയും അസോസിയേഷന്റെ ചില ഭാരവാഹികളെ വിജിലന്‍സ് കേസില്‍പെടുത്തി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെയുമാണ് സമരം.

Ads By Google

നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളെ മെഡിക്കല്‍ കോളേജ് ആക്കിയാല്‍ ആരോഗ്യമേഖലയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നതിനിടെയാണ് ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളെ സമരം ബാധിക്കില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

കോട്ടയം ജില്ലയില്‍ മാത്രം ഡങ്കിപ്പനി ബാധിച്ച് ആറ് പേരാണ് മരണപ്പെട്ടത്.  20500 ഓളം പേര്‍ ഡെങ്കി ബാധിച്ച് ചികിത്സയിലാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനിയുള്ളത് തിരുവനന്തപുരത്താണ്.

കോട്ടയത്ത് 5 പേരാണ് ഡെങ്കി മൂലം മരിച്ചത്. ഇതോടെ കോട്ടയം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 106ആയി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം തുടങ്ങിയ ജില്ലകളിലാണ് ഡെങ്കിപ്പനി വ്യാപകമാകുന്നത്.

വയനാട്ടില്‍ ആദിവാസികള്‍ക്കിടയില്‍ മഞ്ഞപ്പിത്തവും വ്യാപിക്കുന്നുണ്ട്. ഹെപ്പറ്റെറ്റിസ് എ, എലിപ്പനി, ടൈഫോയിഡ് എന്നീ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Advertisement